KeralaNattuvarthaLatest NewsNews

റോഡുപണിക്കെത്തിയ തൊഴിലാളികളുടെ ജീപ്പിന് പിന്നാലെ പാഞ്ഞ് കടുവ : ഒടുവിൽ സംഭവിച്ചത്

ഇടമലക്കുടിയിലേക്കുള്ള വനപാതയില്‍ ഇഡലിപാറയ്ക്ക് സമീപമുള്ള വലിയതോട് ഭാഗത്താണ് കടുവ കാട്ടില്‍ നിന്ന് ജീപ്പിനു പിന്നാലെ ഓടിയെത്തിയത്

മൂന്നാര്‍: ഇടമലക്കുടിയില്‍ റോഡുപണിക്കെത്തിയ തൊഴിലാളികള്‍ കടുവയുടെ മുന്‍പില്‍പ്പെട്ടു. ജീപ്പില്‍ സഞ്ചരിച്ച സംഘത്തിന് പിന്നാലെ കടുവ ഓടിയടുക്കുകയായിരുന്നു. കടുവയെ കണ്ടതോടെ വാഹനമോടിച്ചിരുന്ന റ്റോജോ ധൈര്യം വിടാതെ ജീപ്പ് പരമാവധി വേഗത്തില്‍ ഓടിച്ചു പോയതിനാൽ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. 20-മീറ്ററോളം കടുവ ജീപ്പിന് പിന്നാലെ പിന്തുടർന്നു.

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ജീപ്പില്‍ റോഡുപണിക്കുള്ള സിമന്റുമായി പോയ സംഘം ആണ് കടുവയുടെ മുന്‍പില്‍പ്പെട്ടത്. വാഹനം വേഗത്തില്‍ ഓടിച്ചു പോയതോടെ കടുവ വനത്തിലേക്ക് മടങ്ങി.

Read Also : ‘ഇത് എനിക്ക് പിണറായി തന്നതല്ല, എന്റെ അപ്പനും അമ്മയും തന്നതാ’: വൈദികനെ കയ്യേറ്റം ചെയ്ത് പൊലീസ്

ഇടമലക്കുടിയിലേക്കുള്ള വനപാതയില്‍ ഇഡലിപാറയ്ക്ക് സമീപമുള്ള വലിയതോട് ഭാഗത്താണ് കടുവ കാട്ടില്‍ നിന്ന് ജീപ്പിനു പിന്നാലെ ഓടിയെത്തിയത്.

ആദിവാസികളും ഉദ്യോഗസ്ഥരും പതിവായി യാത്ര ചെയ്യുന്ന ഏക വനപാതയാണിത്. പകല്‍സമയത്ത് കടുവവാഹനത്തിന് പിന്നാലെ ഓടിയെത്തിയതിനെ തുടര്‍ന്ന് ഇടമലക്കുടിയിലേക്ക് യാത്രചെയ്യാന്‍ കഴിയാതെ ഭീതിയിലാണ് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും റോഡുപണി ഉള്‍പ്പെടെയുള്ള തൊഴിലാളികളും നാട്ടുകാരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button