Latest NewsUAENewsInternationalGulf

100 കോടി പേർക്ക് ഭക്ഷണം എത്തിക്കും: ക്യാമ്പെയ്ൻ ആരംഭിക്കാനൊരുങ്ങി യുഎഇ

ദുബായ്: 100 കോടി പേർക്ക് ഭക്ഷണം എത്തിക്കാനുള്ള ക്യാമ്പെയ്ൻ ആരംഭിക്കാനൊരുങ്ങി യുഎഇ. റമസാനിൽ ലോകത്തെങ്ങുമുള്ള ദരിദ്രരായിട്ടുള്ള 100 കോടി പേർക്ക് ഭക്ഷണം എത്തിക്കുന്നതിനുള്ള ക്യാമ്പെയ്‌നാണ് യുഎഇ ആരംഭിക്കുന്നത്.

Read Also: വിദ്യാഭ്യാസം കഴിഞ്ഞേ ഉള്ളൂ, മറ്റ് എന്തും: പ്രസവിച്ച് അഞ്ച് മണിക്കൂറിനുള്ളിൽ വിദ്യാർത്ഥിനി ബോർഡ് പരീക്ഷ എഴുതി

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിലൂടെയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. റമസാൻ ആരംഭിക്കുമ്പോൾ യുഎഇ ക്യാംപെയിൻ ആരംഭിക്കുമെന്നും 100 കോടി പേർക്ക് ഭക്ഷണം എത്തിക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നത് വരെ തുടരുമെന്നും അദ്ദേഹം അറിയിച്ചു.

ലോകത്തെങ്ങും 800 ദശലക്ഷം ആളുകൾ പട്ടിണി അനുഭവിക്കുന്നു. മനുഷ്യത്വവും മതവും തങ്ങളോട് സഹായഹസ്തം നീട്ടാൻ പറയുന്നു ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു.

Read Also:  ബിജെപിയുടെ തേരോട്ടം, രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തില്‍ സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനം

shortlink

Related Articles

Post Your Comments

Related Articles


Back to top button