മുംബൈ: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വരുന്ന സാഹചര്യത്തിൽ പ്രതികരിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. രണ്ട് മണി വരെ കാത്ത് നില്‍ക്കാനാണ് സഞ്ജയ് റാവത്ത് ആവശ്യപ്പെടുന്നത്.
Read Also : മാര്‍ക്‌സിസ്റ്റ് ചിന്തകന്‍ ഐജാസ് അഹമ്മദ് അന്തരിച്ചു: അനുശോചനം അറിയിച്ച് സിപിഐഎം
‘ഇപ്പോള്‍ വരുന്നത് ആദ്യഘട്ട സൂചനകളാണ്. പൂര്‍ണ്ണമായ ചിത്രം തെളിയുന്നതിന് വേണ്ടി 2 മണി വരെ കാത്ത് നില്‍ക്കൂ. പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടി ലീഡ് ചെയ്യുന്നു. ഗോവയിലെ ചിത്രം ഇപ്പോഴും തെളിഞ്ഞിട്ടില്ല. ബിജെപി യുപിയില്‍ ലീഡ് ചെയ്യുന്നു. യുപിയില്‍ ബിജെപിക്കെതിരെ അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടി ശക്തമായ മത്സരം കാഴ്ചവെക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്’- സഞ്ജയ് റാവത്ത് പറഞ്ഞു.
Post Your Comments