Latest NewsIndiaNews

ബലാത്സംഗ കേസുകളിൽ രാജസ്ഥാൻ ഒന്നാം സ്ഥാനത്ത്, കാരണം ഇത് പുരുഷന്മാരുടെ സംസ്ഥാനം: വിവാദ പരാമർശവുമായി മന്ത്രി

ജയ്‌പൂർ: ബലാത്സം​ഗക്കേസുകളിൽ രാജസ്ഥാൻ മുന്നിൽ നിൽക്കുന്നതിനെക്കുറിച്ച് വിവാദ പരാമർശം നടത്തി മന്ത്രി ശാന്തി ധരിവാൾ. നിയമസഭയിൽ നടന്ന ചോദ്യോത്തരവേളയിലാണ് മന്ത്രി വിവാദ പരാമർശം നടത്തിയിരിക്കുന്നത്. രാജസ്ഥാൻ ആണുങ്ങളുടെ സംസ്ഥാനമായതിനാലാണ് ബലാത്സം​ഗക്കേസുകൾ കൂടുതലെന്നാണ് മന്ത്രി പറഞ്ഞത്.

‘ബലാത്സം​ഗക്കേസുകളിൽ നമ്മൾ ഒന്നാം സ്ഥാനത്താണ്. എന്തുകൊണ്ടാണ് ബലാത്സം​ഗക്കേസുകളിൽ നമ്മൾ മുന്നിൽ നിൽക്കുന്നത്? കാരണം, രാജസ്ഥാൻ ആണുങ്ങളുടെ സംസ്ഥാനമാണ്’- മന്ത്രി പറഞ്ഞു.

Read Also  :  ഐപിഎല്‍ കോഴ വിവാദത്തിൽ ഡല്‍ഹി പോലീസ് മുഖം മൂടിയണിയിച്ച് കൊണ്ടുപോയത് തന്നെയല്ല: ശ്രീശാന്ത്

അതേസമയം,മന്ത്രിയുടെ വിവാദ പ്രസ്താവനയ്ക്കെതിരെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. രാജസ്ഥാൻ ബിജെപി ചീഫ് സതീഷ് പൂന്യ, ബിജെപി പ്രതിനിധി ഷെഹ്സാദ്, ദേശീയ വനിതാ കമ്മീഷൻ ചെയർ പേഴ്സൺ രേഖ ശർമ എന്നിവർ മന്ത്രിയുടെ പരാമർശത്തെ അപലപിച്ചു. ഇതുപോലുള്ള മന്ത്രിമാർ ഉള്ളപ്പോൾ എങ്ങനെയാണ് രാജസ്ഥാനിലെ സ്ത്രീകൾ സുരക്ഷിതരായിരിക്കുകയെന്ന് വനിതാ കമ്മീഷൻ ചെയർപേഴ്സൺ രേഖ ശർമ ചോദിച്ചു.

‘രാജസ്ഥാനിൽ ഇതുപോലുള്ള മന്ത്രിമാരാണുള്ളത്. അതിനാലാണ് സംസ്ഥാനത്തെ സ്ത്രീകൾ ഭയാനകമായ ലൈം​ഗികാതിക്രമങ്ങൾ നേരിടുന്നതും പോലീസ് ഒരു നടപടിയും എടുക്കാത്തതും. ഇതുപോലുള്ള മന്ത്രിമാരുള്ളപ്പോൾ എങ്ങനെയാണ് സംസ്ഥാനത്തെ സ്ത്രീകൾ സുരക്ഷിതരായിരിക്കുക. ദേശീയ വനിതാ കമ്മീഷൻ ധരിവാളിനെതിരെ ശക്തമായ നടപടി സ്വീകരിക്കും’- രേഖ ശർമ ട്വീറ്റ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button