Latest NewsKeralaNews

‘എന്റെ ഫോട്ടോകൾ ഇങ്ങനെ കാണുന്നത് എനിക്ക് അലർജിയാണ്’: രാഹുല്‍ ഗാന്ധി

വയനാട്: എംഎൽഎ ടി.സിദ്ദിഖിന്റെ കൽപ്പറ്റയിലെ ഓഫീസിൽ, തന്റെ ധാരാളം ഫോട്ടോകൾ സ്ഥാപിച്ചതിലുള്ള അതൃപ്തി പരസ്യമാക്കി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഓഫീസ് ഉദ്ഘാടനം ചെയ്തത് രാഹുൽ ഗാന്ധി ആയിരുന്നു. താൻ പറയുന്ന കാര്യം സിദ്ദിഖിന് ഇഷ്ടമാകില്ലെന്ന് പറഞ്ഞാണ് രാഹുൽ ഇക്കാര്യം വ്യക്തമാക്കിയത്. പാണക്കാട് ഹൈദരലി തങ്ങളുടെ വിയോഗത്തെ തുടർന്ന് അനുശോചനം അറിയിക്കാൻ എത്തിയതായിരുന്നു അദ്ദേഹം.

‘എന്റെ ചിത്രങ്ങള്‍ ധാരാളമായി എം.എല്‍.എ. ഓഫീസിനുള്ളില്‍ തൂക്കിയത് കണ്ടു. അതിന്റെ ആവശ്യമില്ലായിരുന്നു. എന്റെ കുറേ ചിത്രങ്ങള്‍ ഇങ്ങനെ കാണുന്നത് എനിക്ക് തന്നെ അലര്‍ജിയാണ്. വേണമെങ്കില്‍ ഒരെണ്ണമൊക്കെ വെക്കാം. ഞാന്‍ പറഞ്ഞത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. നിങ്ങള്‍ക്ക് നിങ്ങളുടെ ഇഷ്ടംപോലെ ചെയ്യാം. എങ്കിലും എന്റെ ഇഷ്ടമെന്താണെന്ന് എന്നെ ഇഷ്ടപ്പെടുന്നവരോട് തുറന്നുപറയേണ്ടതുണ്ട്’ – രാഹുൽ ഗാന്ധി പറഞ്ഞു.

Read Also  :  ‘കോൺഗ്രസ്‌ ഔട്ട്‌ കംപ്ലീറ്റ്ലി’: ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്ന് കോൺഗ്രസിനെ തുടച്ചു നീക്കി ബിജെപി മുന്നേറ്റം

ഉദ്ഘാടനത്തിന് ശേഷം ഓഫീസ് കാണുന്നതിനിടയിലും തന്റെ ചിത്രങ്ങള്‍ ഇത്രയധികം ഉപയോഗിച്ചതിനെക്കുറിച്ച് അദ്ദേഹം നേതാക്കളോട് സൂചിപ്പിച്ചിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button