ഡെറാഡൂൺ: ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ 48 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് വിജയിക്കുമെന്ന് പാർട്ടി നേതാവും മുന്‍ സംസ്ഥാന മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത്. കോണ്‍ഗ്രസിന്റെ വിജയത്തില്‍ ആത്മവിശ്വാസമുണ്ട്. അടുത്ത ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ എല്ലാം വ്യക്തമാകുമെന്നും സംസ്ഥാനത്തെ ജനങ്ങളിൽ വിശ്വാസമുണ്ടെന്നും റാവത്ത് പറഞ്ഞു.
ഉത്തരാഖണ്ഡിലെ ഭരണകക്ഷിയായ ബിജെപിക്കെതിരെ റാവത്ത് വിമർശനം ഉന്നയിച്ചു.
ബിജെപി കൂറുമാറ്റം നടത്താന്‍ ശ്രമങ്ങള്‍ നടത്തുന്നു എന്നും സൂക്ഷിക്കണം, ഒളിഞ്ഞിരുന്ന് വേട്ട നടത്തുന്നവര്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ധാര്‍ഷ്ട്യത്തെ വോട്ടര്‍മാര്‍ പരാജയപ്പെടുത്തും. ഇത് ഉത്തരാഖണ്ഡിയത്തിനെതിരായ തിരഞ്ഞെടുപ്പാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ സ്വത്വം സംരക്ഷിക്കുന്നതിനുള്ള പോരാട്ടമാണ് ഈ തിരഞ്ഞെടുപ്പ്. സംസ്ഥാനത്തെ ജനങ്ങളില്‍ തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും കോണ്‍ഗ്രസിന് മികച്ച ഭൂരിപക്ഷം ലഭിക്കുമെന്നും റാവത്ത് വ്യക്തമാക്കി.
Post Your Comments