ThiruvananthapuramLatest NewsKeralaNattuvarthaNews

ഭീഷണികളെ വകവെയ്ക്കുന്നില്ല: കെ സുധാകരൻ

തിരുവനന്തപുരം: സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വർഗീസിന്റെ പരാമർശം വിവരമില്ലാത്ത രാഷ്ട്രീയക്കാരന്റെ പാഴ്‌വാക്കാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഇത്തരം ഭീഷണികളെ വകവെയ്ക്കുന്നില്ലെന്നും കേസെടുക്കണമെന്ന് തനിക്ക് വ്യക്തിപരമായി താല്പര്യമില്ലെന്നും സുധാകരൻ പറഞ്ഞു. എന്നാൽ, കേസെടുക്കുന്നതിൽ എതിർപ്പില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

അതേസമയം, ഇടുക്കിയിലെ ധീരജിന്റെ കൊലപാതകം ഇരന്നുവാങ്ങിയതാണെന്ന് പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്നും കെ സുധാകരൻ കോഴിക്കോട് പറഞ്ഞു. നേരത്തെ, കെ സുധാകരന്റെ ജീവന്‍ സിപിഎം കൊടുക്കുന്ന ഭിക്ഷയാണെന്നും ഒരു നികൃഷ്ടജീവിയെ കൊല്ലാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും സിവി വര്‍ഗീസ് പറഞ്ഞു. ചെറുതോണിയിലെ പ്രസംഗത്തിലാണ് വിവാദ പരാമര്‍ശം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button