തിരുവനന്തപുരം: യുക്രൈനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ രക്ഷാദൗത്യം വൻ വിജയത്തിലേക്ക് എത്തുമ്പോൾ മലയാളി വിദ്യാർത്ഥികൾ നിരന്തരം തന്നെ ബന്ധപ്പെട്ടിരുന്നുവെന്ന് ജോൺ ബ്രിട്ടാസ് എംപി. വിദ്യാർത്ഥികൾക്ക് ഇന്നലെ വരെ ഭയവും ഭീതിയും നിരാശയും നിറഞ്ഞ സന്ദേശങ്ങൾ ആയിരുന്നെങ്കിൽ ഇപ്പോൾ അത് ആശ്വാസത്തിന്റേതാണെന്നും, യുക്രൈന്റെയും എംബസിയുടെയും സഹായത്തോടെ ട്രെയിനിൽ അക്ഷരയും കൂട്ടുകാരും പോളണ്ടിലേക്ക് തിരിച്ച ചിത്രങ്ങൾ കാണുമ്പോൾ സന്തോഷമുണ്ടെന്നും അദ്ദേഹം ഫേസ്‌ബുക്ക് കുറിപ്പിലൂടെ കുറിച്ചു.
Read Also: പൊതുമാപ്പ് കാലാവധി മാർച്ച് 31 വരെ: അവസരം ഉപയോഗപ്പെടുത്തണമെന്ന് ജനങ്ങൾക്ക് നിർദ്ദേശം നൽകി ഖത്തർ
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
സുമിയിൽ നിന്നും നിരന്തരം ബന്ധപ്പെട്ടിരുന്ന കുട്ടിയാണ് അക്ഷര. ഇന്നലെ വരെ ഭയവും ഭീതിയും നിരാശയും നിറഞ്ഞ സന്ദേശങ്ങൾ ആയിരുന്നെങ്കിൽ ഇപ്പോൾ അത് ആശ്വാസത്തിന്റേതാണ് .യുക്രൈന്റെയും എംബസിയുടെയും സഹായത്തോടെ ട്രെയിനിൽ അക്ഷരയും കൂട്ടുകാരും പോളണ്ടിലേക്ക് തിരിച്ച ചിത്രങ്ങൾ കാണുമ്പോൾ സന്തോഷമുണ്ട് . നാളെ ഡൽഹിയിൽ എത്തും എന്ന സന്ദേശം സമാധാനം നൽകുന്നു.
Post Your Comments