ന്യൂഡല്‍ഹി: രാജ്യത്തെ യുപി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ സംസ്ഥാനങ്ങളിലെ വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഇന്ന്. ബിജെപി, കോണ്‍ഗ്രസ്, സമാജ്വാദി, ആം ആദ്മി, ബിഎസ്പി, അകാലിദള്‍ തുടങ്ങിയ പാര്‍ട്ടികളുടെ ഭാവിനിർണായകം. രാവിലെ എട്ടിനു വോട്ടെണ്ണല്‍ തുടങ്ങും. മണിക്കൂറുകള്‍ക്കകം സൂചനകള്‍ വ്യക്തമാകും. വോട്ടെണ്ണലിന്റെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പു കമ്മീഷന് അറിയിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ വേണ്ട മുന്‍കരുതലുകളോടെയാണു വോട്ടെണ്ണല്‍. കേന്ദ്രസേന അടക്കം കര്‍ക്കശ സുരക്ഷാ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ലീഡ് നില മുതല്‍ ആദ്യ ഫല സൂചനകള്‍ വരെ തെരഞ്ഞെടുപ്പു കമ്മീഷന് വെബ്സൈറ്റില്‍ ലഭ്യമാകും. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിട്ടുള്ള സ്ട്രോംഗ് റൂമുകള്‍ രാവിലെ ഏഴിനു ശേഷം തുറക്കും. മൊത്തം 1,200 വോട്ടെണ്ണല്‍ കേന്ദ്രങ്ങളുണ്ട്. 403 നിയമസഭാ മണ്ഡലങ്ങളുള്ള യുപിയില്‍ 750ലേറെ കേന്ദ്രങ്ങളാണുള്ളത്.
Read Also: രാഹുല്‍ഗാന്ധിയുടെ പരിപാടി ബഹിഷ്കരിച്ച് മുസ്ലിം ലീഗ്
യുപിയില്‍ സീറ്റു കുറയുമെങ്കിലും ബിജെപിക്കു കേവല ഭൂരിപക്ഷം കിട്ടുമെന്നാണ് എക്സിറ്റ് പോള്‍ സര്‍വേ ഫലങ്ങള്‍. സമാജ്വാദി പാര്‍ട്ടി പ്രതീക്ഷ കൈവിട്ടിട്ടില്ല. പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിക്കും മണിപ്പൂരില്‍ ബിജെപിക്കും ഭൂരിപക്ഷം പ്രവചിച്ചിട്ടുണ്ട്. ഗോവയിലും ഉത്തരാഖണ്ഡിലും ഭൂരിപക്ഷം കിട്ടുമോ, തൂക്കൂസഭയാകുമോയെന്നറിയാന് ബിജെപിയും കോണ്‍ഗ്രസും ആശങ്കയോടെയും സര്‍വസന്നാഹങ്ങളോടെയും കാത്തിരിക്കുകയാണ്.
Post Your Comments