ന്യൂഡൽഹി: കോൺഗ്രസ് കേവലം പ്രാദേശിക സംഘടനയായി ചുരുങ്ങുകയാണെന്ന് മുൻ കേന്ദ്രമന്ത്രി അശ്വനി കുമാർ. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോൺഗ്രസിനേറ്റ കനത്ത തിരിച്ചടിയില്‍ പ്രതികരിക്കവേയാണ് അശ്വനി കുമാര്‍ ഇക്കാര്യം പറഞ്ഞത്.
‘രാജ്യത്ത് ഉയര്‍ന്നുവരുന്ന രാഷ്ട്രീയ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് കോണ്‍ഗ്രസ് പ്രാദേശിക പാര്‍ട്ടിയായി മാറും. ഭാവിയില്‍ പാര്‍ട്ടിയുടെ സംഭാവന നിസ്സാരമായിരിക്കും. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അന്തസ്സോടെ പ്രവര്‍ത്തിക്കാന്‍ കഴിയാത്തതിനാലാണ് പാര്‍ട്ടി വിട്ടത്. പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടിയുടെ പ്രകടനം അഭിനന്തനാര്‍ഹമാണ്. ഫലങ്ങള്‍ രാഷ്ട്രീയ ഭൂപ്രകൃതിയെ മാറ്റിമറിക്കും’- അശ്വനി കുമാര്‍ പറഞ്ഞു.
Read Also : വിദ്യാർത്ഥിനിയെ അപമാനിക്കാൻ ശ്രമം : വിമുക്ത ഭടൻ പിടിയിൽ
പഞ്ചാബിൽ ആം ആദ്മി പാർട്ടി സർക്കാർ വരുമെന്ന് നേരത്തെ പറഞ്ഞിരുന്നു. സ്ഥാപിത രാഷ്ട്രീയ പാർട്ടികളെ ജനങ്ങൾക്ക് മടുത്തുവെന്നാണ് തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിധി നിർണ്ണയിച്ചത് യുവ ഇന്ത്യയും പുതിയ രാഷ്ട്രീയവും സ്വപ്നം കാണുന്ന ആളുകളാണ്. ഝാഡുവിനും അരവിന്ദ് കെജ്രിവാളിനും ജനങ്ങൾ വോട്ട് ചെയ്തു. ഡൽഹിയിൽ ചെയ്ത പ്രവർത്തനങ്ങൾ അദ്ദേഹത്തിന് വോട്ട് നേടിക്കൊടുതെന്നും അശ്വനി കുമാർ കൂട്ടിച്ചേർത്തു.
Post Your Comments