Latest NewsNewsIndia

നിയമസഭാ തിരഞ്ഞെടുപ്പിലെ മിന്നും വിജയത്തില്‍ പ്രധാനമന്ത്രിയ്ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലക്നൗ: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റേത് മിന്നും വിജയമായിരുന്നു. തന്റെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച, പ്രധാനമന്ത്രിയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു. പ്രധാനമന്ത്രിയുടെ നേതൃത്വമാണ് ഉത്തര്‍പ്രദേശ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ബിജെപിയ്ക്ക് വിജയം നേടി കൊടുത്തതെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ പാര്‍ട്ടി ആസ്ഥാനത്ത് സംഘടിപ്പിച്ച സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also : സ്ത്രീകൾ ക്ഷേത്രമുൻവാതിലിലൂടെ പ്രവേശിക്കാൻ പാടില്ല, നോട്ടീസുമായി സിപിഎം ഭരിക്കുന്ന ക്ഷേത്രം: പ്രതിഷേധിച്ച് ഭക്തർ

‘വികസനം ആഗ്രഹിക്കുന്ന ജനങ്ങളുടെ യഥാര്‍ത്ഥ വിധിയാണ് ഇത്. ഉത്തര്‍പ്രദേശില്‍ ബിജെപിയ്ക്ക് വിജയം നേടിക്കൊടുത്തതിലൂടെ ജാതിയുടെയും, മതത്തിന്റെയും രാഷ്ട്രീയത്തെ ജനങ്ങള്‍ കുഴിച്ചുമൂടി. ഫലപ്രഖ്യാപന വേളയില്‍ എല്ലാ കണ്ണുകളും യുപിയിലേക്കായിരുന്നു. വ്യക്തമായ ഭൂരിപക്ഷത്തില്‍ ബിജെപിയെ വിജയിപ്പിച്ച ജനങ്ങള്‍ക്ക് നന്ദി. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഉത്തര്‍പ്രദേശ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുകയാണ്’, യോഗി വ്യക്തമാക്കി.

ചരിത്രത്തില്‍ ആദ്യമായാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പും, വോട്ടെണ്ണലും ഇത്ര സമാധാനപരമായി നടക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയുടെ നയങ്ങളും, അദ്ദേഹത്തോടുള്ള ജനങ്ങളുടെ വിശ്വാസവുമാണ് ഒരുക്കല്‍ കൂടി ബിജെപിയ്ക്ക് അവസരം നേടി തന്നത് എന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button