CricketLatest NewsNewsSports

ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണർ

മെൽബൺ: ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണർ ആരോണ്‍ ഫിഞ്ച്. പ്രതിഭകളായ അനേകം കളിക്കാര്‍ പുറത്ത് കാത്തു നില്‍ക്കുമ്പോള്‍ തന്റെ പടിയിറക്കം അവരില്‍ ഒരാള്‍ക്ക് കൂടി അവസരമാകുമെന്ന് കരുതുന്നുവെന്നും ഇനിയും ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനാകുമെന്ന് കരുതുന്നില്ലെന്ന് ഫിഞ്ച് പറയുന്നു. എന്നാൽ, ഫിഞ്ചിന്റെ വിരമിക്കല്‍ പ്രഖ്യാപനത്തിന്റെ ഞെട്ടലിലാണ് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ലോകം.

ഓസട്രേലിയയ്ക്കായി വെറും അഞ്ചു ടെസ്റ്റ് മത്സരം മാത്രം കളിച്ചിട്ടുള്ള ഫിഞ്ച് 2018ലാണ് ടെസ്റ്റില്‍ അരങ്ങേറിയത്. 27.8 ശരാശരിയില്‍ 278 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. 2018ല്‍ ഇന്ത്യയ്‌ക്കെതിരേയുള്ള ബോക്‌സിംഗ് ടെസ്‌റ്റോടെയാണ് താരം കളി മതിയാക്കിയത്. ഇനിയും ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനാകുമെന്ന് കരുതുന്നില്ലെന്ന് താരം പറഞ്ഞു. അതേസമയം, വരാനിരിക്കുന്ന പാകിസ്ഥാനെതിരേയുള്ള പരമ്പരയിലെ ഏകദിന ടി20 മത്സരങ്ങളില്‍ ഓസ്‌ട്രേലിയന്‍ ടീമിനെ നയിക്കുക ഫിഞ്ചായിരിക്കും.

Read Also:- ആരോഗ്യത്തിനും സൗന്ദര്യത്തിനും പൈനാപ്പിൾ!

132 ഏകദിനങ്ങളില്‍ 17 സെഞ്ച്വറികളും 29 അർധ സെഞ്ച്വറികളും നേടിയിട്ടുള്ള താരം 41.85 ശരാശരിയില്‍ 5232 റണ്‍സ് ഫിഞ്ച് കരിയറിൽ കുറിച്ചു. പുറത്താകാതെ താരം നേടിയ 153 റൺസാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. ടി20യിൽ 88 മത്സരങ്ങളില്‍ 2686 റണ്‍സ് നേടിയിട്ടുണ്ട്. രണ്ടു സെഞ്ച്വറികളും 15 ഫിഫ്റ്റികളും താരത്തിന്റെ പേരിലുണ്ട്. 172 റൺസാണ് ഉയര്‍ന്ന സ്‌കോര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button