KeralaLatest NewsNews

കേരള പത്രപ്രവര്‍ത്തക യൂണിയനും മീഡിയ വണ്ണിനൊപ്പം,സംപ്രേഷണ വിലക്കിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു

ചാനല്‍ ഉടമകളോ ജീവനക്കാരോ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ല

ന്യൂഡല്‍ഹി : കേന്ദ്ര ആഭ്യന്തര വകുപ്പ് ഏര്‍പ്പെടുത്തിയ സംപ്രേഷണ വിലക്കിനെതിരെ, മീഡിയ വണ്ണിനൊപ്പം കേരള പത്രപ്രവര്‍ത്തക യൂണിയനും. മീഡിയ വണ്‍ ചാനല്‍ എഡിറ്റര്‍ പ്രമോദ് രാമനും കേരള പത്രപ്രവര്‍ത്തക യൂണിയനും, ചാനല്‍ വിലക്കിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു. മീഡിയ വണ്ണിന് സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ, ചാനല്‍ മാനേജ്മെന്റ് നല്‍കിയ ഹര്‍ജി വ്യാഴാഴ്ച സുപ്രീം കോടതി പരിഗണിക്കും. ഇതിനിടെയാണ് പ്രമോദ് രാമനും, മാദ്ധ്യമ സംഘടനയും കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.

Read Also : അഞ്ച് സംസ്ഥാനങ്ങളിലും ‘ബിജെപിയുടെ തേരോട്ടം’ തന്നെ : ഉറപ്പു പറഞ്ഞ് നടനും ബിജെപി നേതാവുമായ കൃഷ്ണ കുമാര്‍

ചാനല്‍ ഉടമകളോ ജീവനക്കാരോ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്, സുപ്രീം കോടതിയില്‍ ഹര്‍ജികള്‍ നല്‍കിയിരിക്കുന്നത്. ‘320 ഓളം ജീവനക്കാര്‍ മാധ്്യമ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നുണ്ട്. നിലവില്‍ ഇവര്‍ ജോലിയില്ലാതെ ഇരിക്കുകയാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഫയലുകളില്‍ മീഡിയ വണ്ണിനെതിരായ ആരോപണം എന്താണെന്ന് അറിയില്ല. അതിനാല്‍ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാനും അവസരം ലഭിച്ചില്ല. ഭരണഘടനാ വ്യവസ്ഥയുടെ സുതാര്യതയ്ക്ക് എതിരായ നടപടികളാണ് ഉണ്ടായിട്ടുള്ളത്’ കേരള പത്രപ്രവര്‍ത്തക യൂണിയനും എഡിറ്റര്‍ പ്രമോദ് രാമനും നല്‍കിയ ഹര്‍ജിയില്‍ ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button