തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന സിപിഎം ഇടുക്കി ജില്ലാസെക്രട്ടറിയുടെ പരാമര്‍ശത്തിനെതിരെ,
ഡിജിപിക്ക് പരാതി. സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസിനെതിരെയാണ് പരാതി നല്‍കിയത്. ഇദ്ദേഹത്തിനെതിരെ, കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് ആവശ്യം.
സംഭവത്തില്‍, ഉന്നതതല അന്വേഷണം വേണമെന്നും പരാതിയില്‍ പറയുന്നു. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസാണ് പരാതി നല്‍കിയത്. എസ്പിക്കും, ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്.
ചെറുതോണിയില്‍ നടന്ന പൊതുസമ്മേളനത്തിനിടെയായിരുന്നു സി.വി വര്‍ഗീസ് കെ സുധാകരനെതിരെ രംഗത്തെത്തിയത്. സുധാകരന്, സിപിഎം കൊടുക്കുന്ന ഭിക്ഷയാണ് ജീവിതമെന്നായിരുന്നു ഇടുക്കി ജില്ല സെക്രട്ടറിയുടെ വാക്കുകള്‍.
Post Your Comments