അബുദാബി: വെർച്വൽ അസറ്റുകൾക്കായി പുതിയ നിയമം പ്രഖ്യാപിച്ച് യുഎഇ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിലൂടെയാണ് പുതിയ നിയമം പ്രഖ്യാപിച്ചത്. വെർച്വൽ അസറ്റുകൾക്കായി ആദ്യമായാണ് യുഎഇയിൽ നിയമം പ്രഖ്യാപിക്കുന്നത്.
നിയന്ത്രണത്തിന്റെയും ലൈസൻസിംഗിന്റെയും അടിസ്ഥാനത്തിൽ, വെർച്വൽ ആസ്തികൾക്കായി ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ്സ് അന്തരീക്ഷം വികസിപ്പിക്കുന്നതിന് മേൽനോട്ടം വഹിക്കാൻ ഒരു പ്രത്യേക സ്വതന്ത്ര അതോറിറ്റിയ്ക്ക് രൂപം നൽകിയതായി ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു.
Post Your Comments