ന്യൂഡൽഹി: റഷ്യ-ഉക്രെയ്ൻ യുദ്ധത്തിനിടയിൽ ഉക്രെയ്നിൽ കുടുങ്ങിയ തന്റെ രാജ്യക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നന്ദി അറിയിച്ചു. സർക്കാർ വൃത്തങ്ങളാണ് ഇത് സ്ഥിരീകരിച്ചത്. റഷ്യ രാവിലെ 10 മണി (മോസ്കോ സമയം) മുതൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചതിനെത്തുടർന്ന്, ചൊവ്വാഴ്ച ‘ഓപ്പറേഷൻ ഗംഗ’ പ്രകാരം ഉക്രെയ്നിലെ സുമിയിൽ നിന്ന് പോൾട്ടാവയിലേക്ക് ഇന്ത്യ കുടുങ്ങിപ്പോയ പൗരന്മാരെ ഒഴിപ്പിക്കാൻ തുടങ്ങിയിരുന്നു.
കൈവ്, ചെർണിഹിവ്, സുമി, ഖാർകിവ്, മരിയുപോൾ നഗരങ്ങളിൽ മാനുഷിക ഇടനാഴികൾ സ്ഥാപിക്കാൻ വേണ്ടിയാണ് വെടിനിർത്തൽ നടപ്പാക്കിയത്. മാനുഷിക ഇടനാഴി വഴി ഒഴിപ്പിച്ച ഇവരോടൊപ്പം ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. സുമിയിൽ നിന്നും 12 ബസുകളിലായി പോൾട്ടോവയിലേയ്‌ക്ക് പുറപ്പെട്ടവരോടൊപ്പം ഇന്ത്യക്കാർക്ക് പുറമെ, ബംഗ്ലാദേശികളും, നേപ്പാൾ, ടുണീഷ്യ പൗരന്മാരും ഉണ്ടായിരുന്നു. 694 ഇന്ത്യൻ പൗരന്മാരായിരുന്നു സുമിയിൽ ഒഴിപ്പിക്കലിനായി ഇന്നലെ കാത്തിരുന്നത്.
Post Your Comments