Latest NewsNewsIndiaEuropeInternational

ഉക്രൈനിൽ നിന്നും രക്ഷിച്ചതിന് പ്രധാനമന്ത്രി മോദിക്ക് നന്ദി പറഞ്ഞ് പാക്ക് വിദ്യാർഥിനി: വൈറൽ വീഡിയോ

കീവ്: ഉക്രൈനിലെ റഷ്യൻ അധിനിവേശത്തിനിടയിൽ നിന്ന് രക്ഷപ്പെടുത്തിയതിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞ് പാക്ക് വിദ്യാർത്ഥിനി. അസ്മ ഷഫീഖ് എന്ന പാക്ക് വിദ്യാർഥിനിയാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇന്ത്യൻ പ്രധാനമന്ത്രിക്കും ഇന്ത്യൻ എംബസിക്കും നന്ദി രേഖപ്പെടുത്തിയത്. ഇതിന്റെ വിഡിയോ വളരെ വേഗത്തിലാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. പടിഞ്ഞാറൻ ഉക്രൈനിൽ നിന്ന് പാക്കിസ്ഥാനിലേക്കുള്ള യാത്രയിലാണ് താനെന്നും വളരെ ബുദ്ധിമുട്ടേറിയ സാഹചര്യത്തിൽ കൈത്താങ്ങായതിന് ഇന്ത്യൻ പ്രധാനമന്ത്രിക്ക് നന്ദി പറയുന്നതായും അസ്‍മ വ്യക്തമാക്കി.

അതേസമയം, ഉക്രൈനിൽ നിന്ന് തങ്ങളെ ഒഴിപ്പിക്കാൻ പാക്കിസ്ഥാൻ ഭരണകൂടം ഒന്നും ചെയ്തില്ലെന്ന ആരോപണവുമായി ഉക്രൈനിൽ നിന്നു മടങ്ങിയെത്തിയ പാക്കിസ്ഥാൻ വിദ്യാർത്ഥിനി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഉക്രൈനിലെ നാഷനൽ എയ്‌റോസ്‌പേസ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥിനിയായ മിഷ അർഷാദാണ് വെളിപ്പെടുത്തലുമായി രംഗത്ത് വന്നത്.

സ്ത്രീധനമെന്ന സാമൂഹ്യവിപത്തിനെ തുടച്ചു നീക്കണം, പരാതികൾ എവിടെ എങ്ങനെ റിപ്പോർട്ട്‌ ചെയ്യണം? വിശദീകരിച്ച് മുഖ്യമന്ത്രി

ഇന്ത്യൻ ഇടപെടലാണ് തങ്ങൾക്ക് രക്ഷയായതെന്നും മിഷ അർഷാദ് പറഞ്ഞു. ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഇന്ത്യൻ എംബസി ഒരുക്കിയിരുന്ന ബസിൽ കയറാൻ തങ്ങളെ അനുവദിച്ചെന്നും അങ്ങനെയാണ് ടെർനോപിൽ നഗരത്തിലെത്തിയതെന്നും വിദ്യാർഥിനി വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button