Latest NewsIndiaInternational

യുക്രെയ്നിൽ വിദ്യാർത്ഥികളെ സംരക്ഷിക്കാൻ സഹായിച്ച സേവാഭാരതിയുടെ ആഗോള സംഘടനയെ അഭിനന്ദിച്ച് നൈജീരിയ

സുമിയിൽ കുടുങ്ങിക്കിടക്കുകയായിരുന്ന നൈജീരിയൻ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് വെള്ളവും മറ്റ് അവശ്യസാധനങ്ങളും സംഘടനാ പ്രവർത്തകർ വിതരണം ചെയ്തിരുന്നു.

ന്യൂഡൽഹി : റഷ്യയുമായുള്ള യുദ്ധത്തിനിടെ യുക്രെയ്‌നിൽ സമാനതകളില്ലാത്ത രക്ഷാപ്രവർത്തനം കാഴ്ചവെച്ച സേവാഭാരതിയുടെ ആഗോള സംഘടനയായ സേവ ഇന്റർനാഷണലിന് നന്ദി പറഞ്ഞ് നൈജീരിയ. ട്വിറ്ററിലൂടെ നൈജീരിയൻ വിദേശകാര്യമന്ത്രി ജെഫ്രി ഒനിയാമയാണ് നന്ദി അറിയിച്ചത്. ‘യുദ്ധ മുഖത്ത് നിന്നും വിദ്യാർത്ഥികളെ രക്ഷിക്കുന്നതിന് സേവാ ഇന്റർനാഷണൽ യൂറോപ്പിന്റെ പ്രവർത്തകർ നൽകിയ സഹായങ്ങൾക്കും സഹകരണത്തിനും ഒരായിരം നന്ദി’ അറിയിക്കുന്നതായി ജെഫ്രി ഒനിയാമ പറഞ്ഞു.

വിദ്യാർത്ഥികൾക്കായി ബസ് അനുവദിച്ച യുക്രെയ്ൻ വിദേശകാര്യ മന്ത്രാലയത്തിനും നന്ദി പറയുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. സുമിയിൽ നിന്നും നിരവധി വിദ്യാർത്ഥികളെയാണ് സേവാ ഇന്റർനാഷണലിന്റെ സഹായത്തോടെ നൈജീരിയൻ അധികൃതർ സ്വന്തം രാജ്യത്തേക്ക് മടക്കിക്കൊണ്ടുവന്നത്. ഇതിന് പുറമേ സുമിയിൽ കുടുങ്ങിക്കിടക്കുകയായിരുന്ന നൈജീരിയൻ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് വെള്ളവും മറ്റ് അവശ്യസാധനങ്ങളും സംഘടനാ പ്രവർത്തകർ വിതരണം ചെയ്തിരുന്നു.

സംഘർഷ മേഖലകളിൽ കുടുങ്ങിക്കിടന്ന വിദ്യാർത്ഥികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനും നേതൃത്വം നൽകിയത് സേവാഭാരതി പ്രവർത്തകരാണ്. റഷ്യൻ ആക്രമണം ശക്തമായി തുടരുന്ന സുമിയിലെ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് സേവ ഇന്റർനാഷണലിനെ ശ്രദ്ധേയമാക്കിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button