PathanamthittaKeralaNattuvarthaLatest NewsNews

കിണറ്റില്‍ വീണ കോഴിയെ രക്ഷിക്കാനിറങ്ങി കുടുങ്ങി : ഒടുവിൽ രക്ഷകരായത് അഗ്നിരക്ഷാ സേന

തുരുത്തിക്കാട് മരുതി കുന്നില്‍ വീട്ടില്‍ രാജനാണ് കിണറ്റിൽ കുടുങ്ങിയത്

തിരുവല്ല : കിണറ്റില്‍ വീണ കോഴിയെ രക്ഷിക്കാന്‍ ഇറങ്ങിയ യുവാവ് തിരിച്ച് കയറാനാകാതെ കുടുങ്ങി. തുരുത്തിക്കാട് മരുതി കുന്നില്‍ വീട്ടില്‍ രാജനാണ് കിണറ്റിൽ കുടുങ്ങിയത്. തുടർന്ന്, തിരുവല്ലയില്‍ നിന്നും അഗ്നിരക്ഷാ സേനയെത്തിയാണ് രക്ഷിച്ചത്.

ബുധനാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ ആയിരുന്നു സംഭവം. പരിയാരം തെക്കേ മുറിയില്‍ തങ്കമ്മ ജോണിന്റെ വീടിനോട് ചേര്‍ന്നുള്ള 30 അടിയോളം താഴ്ചയുള്ള കിണറ്റില്‍ ആണ് കോഴി വീണത്. കോഴിയെ രക്ഷിക്കാനായി കിണറ്റില്‍ ഇറങ്ങിയ രാജന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തിരികെ കയറാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്നാണ് അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചത്. തുടര്‍ന്ന്, സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥര്‍ രാജനെ വല ഉപയോഗിച്ച്‌ മുകളിലെത്തിച്ചു.

Read Also : കോവിഡ് മരണം: പ്രവാസി തണൽ പദ്ധതി വഴി സഹായ വിതരണം തുടരുന്നു

ഫയര്‍ സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് പി. ശശിധരന്‍, ഉദ്യോഗസ്ഥരായ എം.കെ രാജേഷ് കുമാര്‍, ഹരിലാല്‍, ഷംനാദ്, അരുണ്‍ മോഹന്‍, നൗഫല്‍, കെ.പി ഷാജി, ഷിബു, ജയന്‍, മാത്യു എന്നിവരടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവര്‍ത്തനം നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button