KottayamLatest NewsKeralaNattuvarthaNews

കാ​​ല്‍​വ​​ഴു​​തി കി​​ണ​​റ്റി​​ല്‍ വീണു : രക്ഷകരായി ഫ​​യ​​ര്‍​ഫോ​​ഴ്‌​​സ്

കാ​​ണ​​ക്കാ​​രി സ്വ​​ദേ​​ശി​ വി​​ജ​​യ​​നെ(50) യാ​ണ് ഫ​​യ​​ര്‍​ഫോ​​ഴ്‌​​സ് ര​​ക്ഷ​​പ്പെ​​ടു​​ത്തി​​യ​​ത്

കോ​​ത​​ന​​ല്ലൂ​​ര്‍: കി​​ണ​​ര്‍ വൃത്തിയാ​​ക്കു​​ന്ന​​തി​​നി​​ടെ കാ​​ല്‍​വ​​ഴു​​തി കി​​ണ​​റ്റി​​ല്‍ വീ​​ണ​​യാ​​ൾക്ക് രക്ഷകരായി ഫ​​യ​​ര്‍​ഫോ​​ഴ്‌​​സ്. കാ​​ണ​​ക്കാ​​രി സ്വ​​ദേ​​ശി​ വി​​ജ​​യ​​നെ(50) യാ​ണ് ഫ​​യ​​ര്‍​ഫോ​​ഴ്‌​​സ് ര​​ക്ഷ​​പ്പെ​​ടു​​ത്തി​​യ​​ത്. കാ​​ണ​​ക്കാ​​രി വ​​ല​​യ​​ഞ്ചേ​​രി​​യി​​ല്‍ വ​​ര്‍​ഗീ​​സി​​ന്‍റെ വീ​​ട്ടി​​ലെ കി​​ണ​​ര്‍ ശു​​ചീ​​ക​​രി​​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​ണ് സം​​ഭ​​വം.

ഇ​​ന്ന​​ലെ രാ​​വി​​ലെ 10.30 ഓ​​ടെയാണ് സംഭവം. കി​​ണ​​റി​​നു​​ള്ളി​​ലേ​​ക്ക് ഇ​​റ​​ങ്ങു​​ന്ന​​തി​​നി​​ടെ കാ​​ല്‍​വ​​ഴു​​തി 25 അ​​ടി താ​​ഴ്ച​​യു​​ള്ള കി​​ണ​​റ്റി​​ലേ​​ക്ക് വി​​ജ​​യ​​ന്‍ വീ​​ഴു​​ക​​യാ​​യി​​രു​​ന്നു.

Read Also : യുദ്ധമുഖത്തെ ഷവർമ: യുദ്ധത്തിന്റെ ഭീകരത മനസിലാക്കാന്‍ വേണ്ടിയാണ് വീഡിയോ ഇട്ടതെന്ന് ഔസഫ് ഹുസൈന്‍

വീ​​ട്ടു​​കാ​​ര്‍ അ​​റി​​യി​​ച്ച​​തി​​നെ തു​ട​​ര്‍​ന്ന്, മു​​ട്ടു​​ചി​​റ​​യി​​ല്‍ നി​​ന്നു​​മെ​​ത്തി​​യ ഫ​​യ​​ര്‍​ഫോ​​ഴ്‌​​സ് ആണ് നെ​​റ്റ് കെ​​ട്ടി​​യ റോ​​പ്പ് ഉ​​പ​​യേ​​ഗി​​ച്ച് വി​​ജ​​യ​​നെ ക​​ര​​യ്ക്കെ​​ത്തി​​ച്ചത്. വ​​ലി​​യ പ​​രി​​ക്കു​​ക​​ള്‍ ഇ​​ല്ലാ​​ത്ത​​തി​​നാ​​ല്‍ പ്ര​​ഥ​​മ ശു​​ശ്രൂ​​ഷ ന​​ല്‍​കി.

ര​​ക്ഷാ​​പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍​ക്ക് അ​​സി​​സ്റ്റ​​ന്‍റ് സ്റ്റേ​​ഷ​​ന്‍ ഓ​​ഫീ​​സ​​ര്‍ ഷാ​​ജി​​കു​​മാ​​ര്‍, ഫ​​യ​​ര്‍ ആ​​ന്‍​ഡ് റെ​​സ്‌​​ക്യൂ ഓ​​ഫീ​​സ​​ര്‍​മാ​​രാ​​യ വി.​​കെ. ജ​​യ​​കു​​മാ​​ര്‍, ഡി.​​വി​​നോ​​ദ്, ഗോ​​പാ​​ല​​കൃ​​ഷ്ണ​​ന്‍, ഇ.​​ജെ. അ​​ജ​​യ​​കു​​മാ​​ര്‍, അ​​നൂ​​പ് കൃ​​ഷ്ണ​​ന്‍, ശ്രീ​​നാ​​ഥ്, എ​​സ്.​​ടി. വി​​ദീ​​ഷ്, സു​​രേ​​ഷ് കു​​മാ​​ര്‍ എ​​ന്നി​​വ​​ര്‍ രക്ഷാപ്രവർത്തനത്തിന് നേ​​തൃ​​ത്വം ന​​ല്‍​കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button