KollamLatest NewsKeralaNattuvarthaNews

യുവാവ് മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട സം​ഭ​വം കൊലപാതകം : സുഹൃത്ത്​ പിടിയിൽ

യുവാവ് മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട സം​ഭ​വം കൊലപാതകം : സുഹൃത്ത്​ പിടിയിൽ

കൊ​ട്ടാ​ര​ക്ക​ര: യുവാവിനെ മരിച്ച നിലയിൽ കാണപ്പെട്ട സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് സു​ഹൃ​ത്ത് പൂ​വ​റ്റൂ​ർ കി​ഴ​ക്ക് പു​ത്തൂ​ർ​മു​ക്ക് ഷി​ബു ഭ​വ​ന​ത്തി​ൽ ഷൈ​ൻ ത​ങ്ക​ച്ച​നെ (41 -ഷി​ബു) പൊലീസ് അ​റ​സ്റ്റ് ചെ​യ്തു. ക​ല​യ​പു​രം അ​ന്ത​മ​ൺ ക​ള​പ്പി​ല അ​മൃ​താ​ല​യ​ത്തി​ൽ ത​ങ്ക​പ്പ​ന്‍റെ മ​ക​ൻ അ​നി​ൽ​കു​മാ​റിനെ (41) ആണ് മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ടത്.

സം​ഭ​വ​ത്തി​ൽ ഈ ​മാ​സം ഒ​ന്ന് മു​ത​ലാ​ണ് അ​നി​ൽ​കു​മാ​റി​നെ കാ​ണാ​താ​യ​ത്. തുടർന്ന്, അ​ക​ത്തു ​നി​ന്ന് അ​ട​ച്ചി​രു​ന്ന വീ​ടി​ന്‍റെ വാ​തി​ൽ ത​ള്ളി​ത്തു​റ​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ലാ​ണ് കൊ​ല​പാ​ത​ക​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. അ​നി​ൽ​കു​മാ​റി​നൊ​പ്പം സ്ഥി​ര​മാ​യി മ​ദ്യ​പി​ക്കാ​റു​ണ്ടാ​യി​രു​ന്ന​വ​രെ​ ചോദ്യം ചെയ്തപ്പോഴാണ് സത്യാവസ്ഥ പുറത്ത് വന്നത്.

Read Also : വീട് ജപ്തി ചെയ്യാനെത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : യുവാവ് പിടിയിൽ

വ​സ്തു വി​ൽ​ക്കു​ന്ന​തി​നാ​യി ല​ഭി​ച്ച അ​ഡ്വാ​ൻ​സ് തു​ക ഷി​ബു മോ​ഷ്ടി​ച്ച കാ​ര്യം അ​നി​ൽ​കു​മാ​ർ പ​ല​രോ​ടും പ​റ​ഞ്ഞതിന്റെ ​വി​രോ​ധ​ത്താ​ൽ ആണ് കൊലപ്പെടുത്തിയത്. മാ​ർ​ച്ച്‌ ഒ​ന്നി​ന് രാ​ത്രി അ​യ​ൽ​വാ​സി​യു​ടെ വീ​ട്ടി​ലി​രു​ന്ന് മ​ദ്യ​പി​ച്ച​ശേ​ഷം തി​രി​കെ വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന അ​നി​ൽ​കു​മാ​റി​നെ ഷി​ബു പി​റ​കി​ലൂ​ടെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. മ​ദ്യ​ല​ഹ​രി​യി​ൽ മു​റി​വി​ന്‍റെ ആ​ഘാ​തം മ​ന​സ്സി​ലാ​ക്കാ​തെ വീ​ടി​നു​ള്ളി​ൽ ക​യ​റി ക​ത​ക​ട​ച്ച് കി​ട​ന്ന അ​നി​ൽ​കു​മാ​ർ ര​ക്തം വാ​ർ​ന്ന് മ​രി​ക്കു​ക​യാ​യി​രു​ന്നെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.

പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button