അഞ്ചൽ: വിളക്കുപാറ എണ്ണപ്പന തോട്ടത്തിൽ മേയാൻ വിടുന്ന പശുക്കളെ വെടിവെച്ചു കൊന്ന് മാംസം കടത്തുന്ന സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ. കടക്കൽ ഐരക്കുഴി പാറക്കാട് സിജു ഭവനിൽ സജീവിനെ (60) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഘത്തിന് സ്ഫോടക വസ്തുക്കൾ നൽകിയ കേസിലാണ് അറസ്റ്റ്.
ഏരൂർ എസ്.ഐ ശരലാലിന്റെ നേതൃത്വത്തിലുള്ള സംഘം ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പടക്കവും പൂത്തിരിയും മാത്രം വിൽക്കാനുള്ള ലൈസൻസാണ് സജീവിനുള്ളത്. എന്നാൽ, ഇയാൾ അത്യുഗ്ര ശേഷിയുള്ള സ്ഫോടകവസ്തുക്കൾ അനധികൃതമായി വിൽപന നടത്തുകയായിരുന്നു. കേസിലെ മുഖ്യപ്രതിയായ യൂട്യൂബർ റജീഫിന് മൃഗവേട്ടയ്ക്കായി തോക്കിൽ നിറക്കാനുള്ള ഗൺപൗഡർ നൽകിയത് സജീവാണ്.
Read Also : മങ്കാദിങുള്പ്പെടെയുള്ള നിയമങ്ങൾ പരിഷ്കരിക്കാനൊരുങ്ങി എംസിസി
ഏരൂർ എസ്.ഐ ശരലാൽ, സിവിൽ പൊലീസ് ഓഫിസർ അനിമോൻ, ഹോംഗാർഡ് ജയകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments