ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഗ്രാമമുഖ്യനെ ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തി. ഖന്‍മോഗഹ് ഗ്രാമത്തിലെ ഗ്രാമമുഖ്യന്, സമീര്‍ അഹമ്മദ് ഭട്ട് ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. വാഹനങ്ങളില്‍ എത്തിയ ഭീകരരാണ് സമീറിന് നേരെ ആക്രമണം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടന്‍ എസ്എംഎച്ച്എസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും, മരണം സംഭവിക്കുകയായിരുന്നു. സമീറിന്റെ നെഞ്ചില്‍ ഉള്‍പ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി വെടിയുണ്ടകളാണ് ഏറ്റത്.
Read Also : കേരള പത്രപ്രവര്‍ത്തക യൂണിയനും മീഡിയ വണ്ണിനൊപ്പം,സംപ്രേഷണ വിലക്കിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു
രണ്ട് വെടിയുണ്ടകളാണ് നെഞ്ചില്‍ തറച്ചത്. ഇത് ശസ്ത്രക്രിയ വഴി പുറത്തെടുത്തെങ്കിലും ജീവന് രക്ഷിക്കാനായില്ലെന്ന് എസ്എംഎച്ച്എസ് ആശുപത്രി അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ജമ്മു കശ്മീരില്‍ ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ സര്‍പഞ്ച് ആണ് സമീര്‍.
അതേസമയം, സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഖാന്മോഗഹ് മേഖലയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.
Post Your Comments