മുംബൈ: ഐപിഎല്ലില്‍ നിന്ന് പിന്മാറിയ ജേസണ്‍ റോയിക്ക് പകരം അഫ്ഗാനിസ്ഥാന് താരം റഹ്മാനുള്ള ഗുര്‍ബാസ് ഗുജറാത്ത് ടൈറ്റന്‍സിൽ കളിക്കും. ഓപ്പണിംഗ് ബാറ്റ്സ്മാനും വിക്കറ്റ് കീപ്പറുമാണ് ഗുര്‍ബാസ്. വൃദ്ധിമാന്‍ സാഹ, മാത്യൂ വെയ്ഡ് എന്നിവരാണ് ടീമിലുള്ള മറ്റു കീപ്പര്‍മാര്‍. സാഹയായിരിക്കും ടീമിന്റെ വിക്കറ്റ് കീപ്പറാവുക.
സാഹയുടെ ബാക്ക് അപ്പായിട്ടാണ് ഗുര്‍ബാസ് ടീമിലെത്തുക. വെയ്ഡിന് ഏപ്രില്‍ ആറ് ശേഷം മാത്രമേ ഐപിഎല്ലിന് എത്താന്‍ സാധിക്കൂ. താരലേലത്തില്‍ 50 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്നു താരമായിരുന്നു ഗുര്‍ബാസ്. എന്നാല്‍, ടീമിലെടുക്കാന്‍ ആരും തയ്യാറായിരുന്നില്ല. അഫ്ഗാന് വേണ്ടി ഒമ്പത് ഏകദിനങ്ങലും 20 ടി20 മത്സരങ്ങളും ഗുര്‍ബാസ് കളിച്ചിട്ടുണ്ട്. ഐപിഎല്‍ കളിക്കുന്ന അഞ്ചാമത്തെ അഫ്ഗാന് താരമായരിക്കും ഗുര്‍ബാസ്.
Read Also:- ഷെയ്ന് വോണിന്റെ മരണത്തിന് മുമ്പുള്ള അവസാന ചിത്രം പങ്കുവെച്ച് സുഹൃത്ത്
നേരത്തെ, ബയോ ബബിളില്‍ കൂടുതല്‍ കാലം തുടരുകയെന്ന സാഹചര്യം മുന്‍ നിര്‍ത്തിയാണ് റോയ് പിന്മാറിയത്. രണ്ടാം തവണെയാണ് റോയ് ഐപിഎല്ലില്‍ നിന്നും പിന്മാറുന്നത്. 2020ല്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഇംഗ്ലണ്ട് താരത്തെ സ്വന്തമാക്കിയെങ്കിലും വ്യക്തിപരമായ കാരണത്താല്‍ ഒഴിവായിരുന്നു. അന്ന് അടിസ്ഥാന വിലയായ 1.5 കോടിക്കാണ് ഡല്‍ഹി താരത്തെ ടീമിലെത്തിച്ചിരുന്നത്.
Post Your Comments