KeralaLatest NewsNews

‘പണം ചോദിച്ചിട്ടും സര്‍ക്കാര്‍ അനുവദിച്ചില്ല’: ഇന്ധനമടിക്കാന്‍ പണമില്ലെന്ന് പൊലീസ്, കടം വാങ്ങിക്കോളൂ എന്ന് സര്‍ക്കാര്‍

ഈ സാമ്പത്തിക വര്‍ഷം അനുവദിച്ച പണം കഴിഞ്ഞെന്ന് ഡിജിപി പറഞ്ഞു.

തിരുവനന്തപുരം: ഇന്ധനമടിക്കാൻ പണമില്ലെന്ന് ഡിജിപി പൊലീസ് സർക്കാരിനോട് അറിയിച്ചു. എന്നാൽ, കടം വാങ്ങിക്കോളൂ എന്ന് സര്‍ക്കാര്‍. സര്‍ക്കാര്‍ പണം അനുവദിക്കാത്തതിനാല്‍ എസ്എപി ക്യാമ്പിലെ പെട്രോള്‍ പമ്പില്‍ നിന്നും കഴിഞ്ഞ ദിവസം പെട്രോള്‍ വിതരണം നിര്‍ത്തി. കെഎസ്ആര്‍ടിസി പമ്പില്‍ നിന്നും കടമായിട്ടോ, സ്വകാര്യ പമ്പില്‍ നിന്നോ കടമായി ഇന്ധ മടിക്കണമെന്ന് ഡിജിപി അനില്‍കാന്ത് അറിയിച്ചു. ഇന്ധന കമ്പനികൾക്ക് രണ്ടരക്കോടി രൂപയാണ് പോലീസ് നൽകാനുള്ളത്.

Read Also: രാഹുല്‍ഗാന്ധിയുടെ പരിപാടി ബഹിഷ്‌കരിച്ച് മുസ്ലിം ലീഗ്

ഈ സാമ്പത്തിക വര്‍ഷം അനുവദിച്ച പണം കഴിഞ്ഞെന്ന് ഡിജിപി പറഞ്ഞു. കൂടുതല്‍ പണം ചോദിച്ചിട്ടും സര്‍ക്കാര്‍ അനുവദിച്ചില്ലെന്നും ഡിജിപി വ്യക്തമാക്കി. അനാവശ്യ ചെലവുകള്‍ സര്‍ക്കാര്‍ കൂട്ടുമ്പോഴാണ് ഇന്ധനമടിക്കാന്‍ കടം വാങ്ങാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button