
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും പോലീസിന് നേരെ ഗുണ്ടാ ആക്രമണം. നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കുത്തേറ്റു. ഇതില്‍, രണ്ട് പേരുടെ നില ഗുരുതരമാണ്. കല്ലമ്പലം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കാണ് കുത്തേറ്റത്. ശ്രീജിത്ത്, വിനോദ്, ചന്തു, ജയന്‍ എന്നീ പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് കുത്തേറ്റത്. ഇതില്‍ ശ്രീജിത്തിന്റെയും വിനോദിന്റെയും നില ഗുരുതരമാണ്. ശ്രീജിത്തിന്റെ നട്ടെല്ലിനാണ് കുത്തേറ്റത്.
പരിക്കേറ്റ ഉദ്യോഗസ്ഥരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മയക്കുമരുന്ന് മാഫിയ സംഘമാണ് പോലീസിനെ ആക്രമിച്ചത്. മയക്കുമരുന്ന് കേസിലെ പ്രതിയെ പിടികൂടുന്നതിനിടെയാണ് ആക്രമണം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട്, ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ട കടമ്പാട്ടുകോണം അനസിനെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസുകാരെ നേരത്തെ അക്രമിച്ചതിലടക്കം പ്രതിയാണ് ഇയാള്‍. മയക്കുമരുന്ന് കേസ് ഉള്‍പ്പെടെ 20 ഓളം കേസുകളിലെ പ്രതിയാണ് അനസ്.
Post Your Comments