തിരുവനന്തപുരം: കുടിയന്മാർക്കൊപ്പം കട്ടയ്ക്ക് നിൽക്കുന്ന ബജറ്റുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ രംഗത്ത്. മദ്യത്തിന് വില കൂട്ടില്ലെന്നും, ഇപ്പോൾ തന്നെ ടാക്സ് അധികമാണെന്നും മന്ത്രി പറഞ്ഞു. പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു വരാനിരിക്കുന്ന ബജറ്റിലെ കാര്യങ്ങൾ അദ്ദേഹം സൂചിപ്പിച്ചത്.
Also Read:യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസ് : പ്രതിക്ക് ജീവപര്യന്തം തടവും അഞ്ചുലക്ഷം രൂപ പിഴയും
‘പ്രതിസന്ധിയുണ്ടെങ്കിലും ഇന്ധനവില കുറയ്ക്കില്ല. ഇന്ധനവില കൂടി നില്‍ക്കുകയാണ്. എന്നാല്‍, മറ്റ് മേഖലകളില്‍ കാലോചിത പരിഷ്കാരങ്ങള്‍ ഉണ്ടാവും. ഭൂമിയുടെ ന്യായവില ഉള്‍പ്പടെയുള്ളവയില്‍ മാറ്റങ്ങളുണ്ടാവും. നിലവില്‍, വാണിജ്യാവശ്യത്തിനും അല്ലാത്തതിനും ഉപയോഗിക്കുന്ന ഭൂമിക്ക് ഒരേ നികുതിയാണ് ഈടാക്കുന്നത്. ഇതില്‍ മാറ്റം വേണമെന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. ഇത് എത്രമാത്രം പ്രായോഗികമാണെന്ന് പരിശോധിക്കണം’, ധനമന്ത്രി വ്യക്തമാക്കി.
അതേസമയം, സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം സംസ്ഥാനത്ത് നികുതി കൂട്ടുമെന്നും ബജറ്റില്‍ കിഫ്ബി മുഖേനെ പഴയതുപോലെ പദ്ധതികളുണ്ടാവില്ലെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments