കൊച്ചി: കേരളത്തിന്റെ അഭിമാന പദ്ധതിയായി രണ്ടാം പിണറായി സർക്കാർ ഉയർത്തി കാണിക്കുന്ന കെ റെയിൽ സിൽർ ലൈൻ പദ്ധതി, പരിസ്ഥിതി ദുരന്തമാകുമെന്ന് ബിജെപി നേതാവ് ഇ. ശ്രീധരൻ. ബി.ജെ.പിയുടെ കെ റെയിൽ വിരുദ്ധ സമര സമിതിയുടെ ചെയർമാനായി ചുമതലയേറ്റത്തിന് പിന്നാലെയാണ് ഇ. ശ്രീധരൻ തെളിവുകൾ നിരത്തി, സിൽവർ ലൈൻ പദ്ധതി പരിസ്ഥിതിക്ക് ദോഷകരമാണെന്ന് വ്യക്തമാക്കിയത്. പദ്ധതിക്കായി ഉദ്യോഗസ്ഥർ ഗ്രൗണ്ട് സർവെ നടത്തിയിട്ടില്ല. സിൽവർ ലൈനിനായി എട്ടടി ഉയരത്തിൽ മതിൽ കെട്ടേണ്ടി വരുമെന്നും അദ്ദേഹം നിരീക്ഷിച്ചു.
മതിലിന് മുകളിൽ വയർ ഫെൻസിങ് വേണ്ടിവരും. ഒരു കിലോമീറ്റർ ദൂരം മതിൽ കെട്ടാൻ തന്നെ ഏകദേശം എട്ട് കോടി രൂപ വേണം. ഇതൊന്നും ഡി.പി.ആറിൽ വ്യക്തമല്ല. പദ്ധതിക്ക് ആവശ്യമായ ഫ്ലൈ ഓവറുകൾ, സബ് വേകൾ എന്നിവയുടെ നിർമ്മാണ ചെലവും ഡി.പി.ആറിൽ ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, മുൻ എം.എൽ.എ ഒ. രാജഗോപാൽ, മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ, ബി.ജെ.പി നേതാക്കളായ പി.കെ. കൃഷ്ണദാസ്, സി.കെ. പദ്മനാഭൻ എന്നിവരാണ് സമരസമിതിയുടെ രക്ഷാധികാരികൾ.
Post Your Comments