News

18 ദിർഹത്തിലധികം മൂല്യം: 80,000 ൽ അധികം വസ്തുക്കൾ ഉടമകൾക്ക് തിരികെ നൽകി ദുബായ് പോലീസ്

ദുബായ്: 80,000 ത്തിൽ അധികം നഷ്ടപ്പെട്ട വസ്തുക്കൾ കണ്ടെത്തി ഉടമകൾക്ക് തിരിച്ചു നൽകി ദുബായ് പോലീസ്. ലോസ്റ്റ് ആൻഡ് ഫൗണ്ട് സ്മാർട്ട് സിസ്റ്റമാണ് നഷ്ടപ്പെട്ട വസ്തുക്കൾ കണ്ടെത്തി ഉടമസ്ഥർക്ക് തിരികെ നൽകിയത്. 18 ദിർഹത്തിലേറെ മൂല്യമുള്ള വസ്തുക്കളാണ് ദുബായ് പോലീസ് കണ്ടെത്തിയത്. ദുബായ് പൊലീസിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സിസ്റ്റം വികസിപ്പിച്ചെടുത്ത സംവിധാനമാണ് ലോസ്റ്റ് ആൻഡ് ഫൗണ്ട് സ്മാർട് സിസ്റ്റം.

Read Also: ഒന്നരവയസുകാരിയെ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തിയ സംഭവം: കുട്ടിയുടെ അച്ഛനെ കയ്യേറ്റം ചെയ്തു, കാര്‍ തല്ലിതകര്‍ത്തു

കാണാതായ വസ്തുക്കൾ കണ്ടെത്തുന്നതിൽ ഈ സംവിധാനം വളരെ കാര്യക്ഷമമാണെന്ന് ആർടിഫിഷ്യൽ ഇന്റലിജൻസ് ജനറൽ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ബ്രി. ഖാലിദ് നാസർ അൽ റസൂഖി അറിയിച്ചത്. കുറഞ്ഞ സമയത്തിനുള്ളിൽ വസ്തുക്കൾ കണ്ടെത്താനും ഈ സംവിധാനം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, പൊതുജനങ്ങൾക്ക് മികച്ച സേവനം നൽകി അവരെ സന്തുഷ്ടരാക്കുകയാണ് ഇത്തരം സ്മാർട്ട് സംവിധാനം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ദുബായ് പോലീസ് കമാൻഡർ ഇൻ ചീഫ് ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി വ്യക്തമാക്കി.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശങ്ങൾ പാലിച്ചാണ് സ്മാർട്ട് ലോസ്റ്റ് ആൻഡ് ഫൗണ്ട് സിസ്റ്റം ആരംഭിച്ചത്.

Read Also: കുഞ്ഞുങ്ങളെ അച്ഛനും മുത്തശ്ശിയും പീഡിപ്പിക്കുന്നത് സംബന്ധിച്ച് ശിശുക്ഷേമ സമിതിയിൽ പരാതിപ്പെട്ടിരുന്നു: കുഞ്ഞിന്റെ അമ്മ

shortlink

Related Articles

Post Your Comments

Related Articles


Back to top button