പാരീസ്: യുവേഫ ചാമ്പ്യൻസ് ലീഗിന്‍റെ രണ്ടാം പാദ മത്സരത്തിൽ ഇന്റർ മിലാനിനോട് തോറ്റിട്ടും മുൻ ചാമ്പ്യന്മരായ ലിവർപൂൾ ക്വാർട്ടർ ഫൈനലിൽ. ലിവർപൂളിന്റെ തട്ടകമായ ആൻഫീൽഡിൽ നടന്ന മത്സരത്തിൽ ഇന്‍റർ മിലാൻ എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചെങ്കിലും അഗ്രിഗേറ്റ് സ്കോറിൽ (2-1) പുറത്തായി.
ആദ്യപാദത്തിൽ ലിവർപൂൾ എതിരില്ലാത്ത രണ്ട് ഗോളിന് വിജയിച്ചിരുന്നു. 62-ാം മിനുട്ടിൽ ലൗട്ടാരോ മാർട്ടിനസാണ് ഇന്‍ർമിലാന്‍റെ ഏക ഗോൾ നേടിയത്. തൊട്ടടുത്ത നിമിഷം സാഞ്ചസ് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതോടെ പത്ത് പേരുമായിട്ടാണ് ഇന്‍റർ മിലാൻ മത്സരം അവസാനിപ്പിച്ചത്.
Read Also:- ജേസണ്‍ റോയിക്ക് പകരക്കാരനെ കണ്ടെത്തി ഗുജറാത്ത് ടൈറ്റന്‍സ്
ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ പ്രീക്വാർട്ടറിൽ സാൾസ്ബർഗിനെ ഗോൾ മഴയിൽ മുക്കി ബയേണ്‍ മ്യൂണിക്ക്. ഒന്നിനെതിരെ ഏഴ് ഗോളുകൾക്കാണ് ബയേണിന്‍റെ ജയം. അഗ്രിഗേറ്റ് സ്കോറിൽ 8-2ന്‍റെ വിജയം ബയേൺ സ്വന്തമാക്കി. ആദ്യ 23 മിനുട്ടിൽ തന്നെ ഹാട്രിക്ക് തികച്ച ലെവൻഡോസ്‌കിയാണ് ബയേൺ ജയത്തിൽ നിർണായകമായത്. മുള്ളർ രണ്ടു ഗോളും ഗ്നാബറി, സാനെ എന്നിവർ ഒരോ ഗോൾ വീതവും നേടി.
Post Your Comments