ഇന്ന് ലോക പെൺ ദിനം. സ്‌ത്രീചിന്തകളിലേക്കും നേട്ടങ്ങളിലേക്കും ലോകത്തിൻറെ ശ്രദ്ധ തുറന്നുവെച്ച ദിനം. എല്ലാ വർഷവും ഓരോ ആശയങ്ങൾ മൂന്നോട്ടുവെച്ചാണ് വനിതാ ദിനം ആഘോഷിക്കപ്പെടുന്നത്. (‘Gender equality today for a sustainable tomorrow’) സുസ്ഥിരമായ ഭാവിക്കായി ലിംഗ നീതിയുടെ വർത്തമാനകാലമെന്നതാണ് ഈ വർഷത്തെ പ്രമേയം.
സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായ ഒരു വലിയ ദിനമാണ് അന്താരാഷ്ട്ര വനിതാദിനാചരണം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ കാര്യങ്ങളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തൽ ആണ് ഈ ദിവസം. ദേശത്തിന്റെ അതിരുകൾക്ക് അപ്പുറത്ത് ലോകം മുഴുവനുമുള്ള വനിതകൾക്കായി ഒരു ദിനം എന്ന ചിന്തയിൽ നിന്നാണ് വനിതാ ദിനം എന്ന ആശയം ഉരുത്തിരിഞ്ഞത്.
Read Also: വീട്ടിൽ കയറി യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസ് : രണ്ടുപേർ അറസ്റ്റിൽ
1908ൽ 15000ൽ അധികം വരുന്ന സ്ത്രീ തൊഴിലാളികൾ ന്യൂയോർക്ക് നഗര ഹൃദയത്തിലൂടെ ഒരു പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ജോലി സമയത്തിൽ കുറവ് വരുത്തുക, ശമ്പളത്തിൽ ന്യായമായ വർധന വരുത്തുക, വോട്ട് ചെയ്യാനുള്ള അവകാശം നൽകുക എന്നിവയായിരുന്ന പ്രധാന ആവശ്യങ്ങൾ. ഈ പ്രക്ഷോഭമാണ് ലോക വനിതാ ദിനത്തിന് വഴിയൊരുക്കിയത്.
Post Your Comments