ക്യാൻബെറ : അന്തരിച്ച ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന് വോണിന്റെ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്ന് തായ്ലന്ഡ് പൊലീസ് വ്യക്തമാക്കി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് സ്വാഭാവിക മരണമാണെന്ന സ്ഥിരീകരണമുണ്ടായത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയോടെ തായ്ലന്ഡിലുള്ള വില്ലയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. വോണിന്റെ ശരീരത്തിലും, മുറിയിലും രക്തത്തുള്ളികള്‍ കണ്ടെത്തിയതാണ് സംശയത്തിന് കാരണമായത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ കൂടി വിശദമായി പരിശോധിച്ചശേഷം മരണം സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും പോലീസ് ലഫ്. ജനറല്‍ സുര്‍ചാതെ ഹാക്പാണ്‍ പറഞ്ഞു. വോണിന്റെ മരണം സംബന്ധിച്ച എല്ലാ സാധ്യതകളും വിശദമായി പോലീസ് പരിശോധിച്ചിരുന്നുവെന്നും, അസ്വാഭാവികതകള്‍ ഒന്നും കണ്ടെത്താനായില്ലെന്നും ഹാക്പോണ്‍ വ്യക്തമാക്കി.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ വോണിന്റെ കുടുംബത്തിന് നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ കുടുംബം അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. വൈകാതെ, വോണിന്റെ മൃതദേഹം ഓസ്ട്രേലിയന്‍ കൗണ്‍സലര്‍ ഓഫീസിലേക്കും അവിടെനിന്ന് ജന്മനാട്ടിലേക്കും കൊണ്ടുപോകുമെന്നും പോലീസ് അറിയിച്ചു.
Post Your Comments