വാഷിങ്ടണ്‍: റഷ്യ-യുക്രെയ്ന്‍ യുദ്ധ പശ്ചാത്തലത്തില്‍, റഷ്യയ്ക്ക് വന്‍ തിരിച്ചടി നല്‍കി അമേരിക്ക. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി യുഎസ് നിരോധിച്ചു. റഷ്യയില്‍ നിന്നുള്ള എണ്ണയും ഗ്യാസും മറ്റ് ഇന്ധനങ്ങളും നിരോധിക്കുന്നതായി പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു. ‘യുഎസ് തുറമുഖങ്ങളില്‍ റഷ്യന്‍ എണ്ണ അടുപ്പിക്കില്ല. അമേരിക്കന്‍ ജനത, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന് നല്‍കുന്ന ശക്തമായ അടിയായിരിക്കും ഇത്. രാജ്യത്ത് ഇന്ധനവില വര്‍ധിക്കാതിരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യും. സഖ്യരാജ്യങ്ങളുമായി ആലോചിച്ചെടുത്ത തീരുമാനമാണിത്’, – ബൈഡന്‍ പറഞ്ഞു.
Read Also : വനിതാ ദിനത്തില്‍ റോയല്‍ എന്‍ഫീല്‍ഡിലുള്ള ദൈര്‍ഘ്യമേറിയ യാത്ര ആരംഭിച്ച് ബിഎസ്എഫ് വനിതാ ടീം
രാജ്യത്ത് ഇന്ധനവില വര്‍ധിക്കുന്നതിനിടെയാണു റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി യുഎസ് നിരോധിച്ചത്. യൂറോപ്യന്‍ രാജ്യങ്ങളിലേക്കും യുഎസിലേക്കും റഷ്യ വന്‍തോതില്‍ എണ്ണ കയറ്റി അയയ്ക്കുന്നുണ്ട്. റഷ്യയ്ക്കുമേല്‍ കടുത്ത സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയതിനു പിന്നാലെയാണ്, എണ്ണ ഇറക്കുമതിയും നിരോധിച്ചത്. റഷ്യയുടെ പ്രധാന സാമ്പത്തിക സ്രോതസ്സുകളിലൊന്നാണ് എണ്ണ.
Post Your Comments