ന്യൂഡല്‍ഹി : യുദ്ധമുഖത്ത് നിന്നും വിദ്യാര്‍ത്ഥികളടക്കമുള്ള ഇന്ത്യക്കാരെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഓരോ നിമിഷവും കേന്ദ്രസര്‍ക്കാര്‍ നടത്തിവരികയാണ്. യുക്രെയ്നെതിരെ റഷ്യ യുദ്ധം പ്രഖ്യാപിച്ചത് മുതല്‍, മോദി സര്‍ക്കാര്‍ രക്ഷാദൗത്യം ആരംഭിച്ചിരുന്നു. യുക്രെയ്നിലെ ഇന്ത്യക്കാരെ അതിര്‍ത്തി കടത്തി അയല്‍ രാജ്യങ്ങളില്‍ എത്തിച്ചാണ് രക്ഷാ ദൗത്യം പുരോഗമിക്കുന്നത്. ഇതുവരെ 18,000 ത്തോളം പേരെ തിരികെ രാജ്യത്തെത്തിച്ചു കഴിഞ്ഞു.
Read Also : എന്തിനും ഏതിനും ഇന്ത്യയ്ക്കെതിരെ തിരിയുന്ന ഇമ്രാന് ഖാന് സ്വന്തം രാജ്യത്ത് നിന്ന് തിരിച്ചടി
ഇതിനിടെ കേന്ദ്രസര്‍ക്കാരിനെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള രാജ്യ വിരുദ്ധര്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. യുക്രെയ്നില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികള്‍ ബുദ്ധിമുട്ടിലാണെന്നും അവര്‍ക്ക് ഭക്ഷണമോ വെള്ളമോ കൊടുക്കുന്നില്ലെന്നുമാണ് പ്രചാരണം.
എന്നാല്‍, യുക്രെയ്നില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍, മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുന്ന വീഡിയോ പ്രതിപക്ഷ പാര്‍ട്ടികളുടെ വായടപ്പിച്ചിരിക്കുകയാണ്. യുക്രെയ്നില്‍ നിന്നും തിരിച്ചെത്തിയ തമിഴ്നാട് സ്വദേശികളായ വിദ്യാര്‍ത്ഥികളാണ് മോദി സര്‍ക്കാരിനെ പ്രശംസിക്കുന്നത്. മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായുള്ള സംവാദത്തിനിടെയാണ് സംഭവം.
യുക്രെയ്നില്‍ ഉണ്ടായിരുന്ന രണ്ട് മൂന്ന് ദിവസം കഷ്ടപ്പെടേണ്ടി വന്നെങ്കിലും, യുക്രെയ്നിന്റെ അതിര്‍ത്തി കടന്നതില്‍ പിന്നെ എല്ലാ കാര്യങ്ങളും കേന്ദ്രസര്‍ക്കാരാണ് നോക്കി നടത്തിയത് എന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഭക്ഷണം ഉള്‍പ്പെടെയുള്ളവയ്ക്ക് സര്‍ക്കാര്‍ ഒരു കുറവും വരുത്തിയില്ലെന്ന് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.
നമ്മുടെ കേന്ദ്ര സര്‍ക്കാര്‍ ചെയ്തത് പോലെ മറ്റൊരു രാജ്യവും ചെയ്തിട്ടില്ല. ഏറ്റവും വേഗത്തില്‍ യുദ്ധമുഖത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചത് ഇന്ത്യയാണെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
Post Your Comments