Latest NewsIndiaNews

ടൂത്ത് ബ്രഷ് യുവതിയുടെ കവിളിൽ തുളഞ്ഞു കയറി

പല്ല് തേച്ച്‌ കൊണ്ടിരിക്കെ രേവതി തെന്നിവീഴുകയായിരുന്നു.

ചെന്നൈ: പല്ല് തേക്കുന്നതിനിടെ തെന്നിവീണ യുവതിയുടെ കവിളിലൂടെ ടൂത്ത് ബ്രഷ് തുളഞ്ഞു കയറി. തമിഴ്നാട് കാഞ്ചീപുരത്താണ് സംഭവം. ഏകാമയ് രേവതി എന്ന യുവതിക്കാണ് പരുക്കേറ്റത്. ആശുപത്രിയിൽ എത്തിച്ച യുവതിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.

read also: എന്തിനും ഏതിനും ഇന്ത്യയ്‌ക്കെതിരെ തിരിയുന്ന ഇമ്രാന്‍ ഖാന് സ്വന്തം രാജ്യത്ത് നിന്ന് തിരിച്ചടി
പല്ല് തേച്ച്‌ കൊണ്ടിരിക്കെ രേവതി തെന്നിവീഴുകയായിരുന്നു. മുഖം ശക്തമായി തറയിലിടിച്ചതോടെ ബ്രഷ് കവിളിലൂടെ തുളഞ്ഞു കയറുകയായിരുന്നു. ശസ്ത്രക്രിയയിലൂടെ ബ്രഷ് മുറിച്ച്‌ മാറ്റുകയായിരുന്നു. രേവതിയുടെ ആരോ​ഗ്യനില തൃപ്തികരമാണെന്നും കുറച്ച്‌ ദിവസം നിരീക്ഷണത്തില്‍ തുടരുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button