കോയമ്പത്തൂർ: തമിഴ്‌നാട്ടിലെ കോയമ്പത്തൂർ ജില്ലയിൽ നിന്നുള്ള 21 കാരനായ സായ് നികേഷ് രവിചന്ദ്രൻ എന്ന വിദ്യാർത്ഥി ഉക്രൈനിലെ അർദ്ധസൈനിക സേനയിൽ ചേർന്നു. ഉക്രൈനിൽ അധിനിവേശം നടത്തുന്ന, റഷ്യയ്‌ക്കെതിരെ പോരാടുക എന്ന ലക്ഷ്യത്തോടെയാണ് യുവാവ് സേനയിൽ ചേർന്നത്. വിവരമറിഞ്ഞ് ഉദ്യോഗസ്ഥർ ഇയാളുടെ വസതിയിലെത്തി മാതാപിതാക്കളോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. മുൻപ്, ഇന്ത്യൻ സൈന്യത്തിൽ ചേരുന്നതിനായി സായ് നികേഷ് അപേക്ഷിച്ചിരുന്നെങ്കിലും, ഇത് തള്ളിപ്പോവുകയായിരുന്നു.
Also Read:ഐപിഎല്‍ 15-ാം സീസണ്‍: പുതിയ ക്യാപ്റ്റനെ പ്രഖ്യാപിക്കാനൊരുങ്ങി ബാംഗ്ലൂര്‍
2018-ൽ ഖാർകീവിലെ നാഷണൽ എയ്‌റോസ്‌പേസ് യൂണിവേഴ്‌സിറ്റിയിൽ ചേർന്ന് പഠിക്കുന്നതിനായി യുവാവ് ഉക്രൈനിലെത്തി. 2022 ജൂലൈയിൽ കോഴ്സ് പൂർത്തിയാകേണ്ടതാണ്. ഇതിനിടയിലാണ്, യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ഉക്രൈനിലെ പ്രതിസന്ധിക്കിടെ, അദ്ദേഹത്തിന്റെ കുടുംബത്തിന് സായ് നികേഷുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടു. എംബസിയുടെ സഹായത്തോടെ, അവർ മകനുമായി ബന്ധപ്പെട്ടു. റഷ്യയ്‌ക്കെതിരെ പോരാടാൻ ഉക്രേനിയൻ അർദ്ധസൈനിക വിഭാഗത്തിൽ ചേർന്നതായി അദ്ദേഹം കുടുംബത്തെ അറിയിച്ചു. സൈനികനാവുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് മാതാപിതാക്കൾ പറയുന്നു.
അതേസമയം, ഉക്രൈന്‍- റഷ്യ മൂന്നാം ഘട്ട സമാധാന ചര്‍ച്ച അവസാനിച്ചു. ചര്‍ച്ചയില്‍ വെടി നിര്‍ത്തല്‍ ഉള്‍പ്പടെയുള്ള നിര്‍ണ്ണായക തീരുമാനങ്ങള്‍ ഉണ്ടായില്ലെങ്കിലും മാനുഷിക ഇടനാഴിയിലൂടെ സാധാരണക്കാരെ ഒഴിപ്പിക്കുന്നതിനായുള്ള നടപടികൾ വരും ദിവസങ്ങളിലും തുടരാൻ തീരുമാനമായി. ചര്‍ച്ചയില്‍ തങ്ങളുടെ പ്രതീക്ഷകള്‍ ഒന്നും തന്നെ നിറവേറ്റപ്പെട്ടില്ലെന്ന് റഷ്യ അറിയിച്ചു. ഉക്രൈന്റെ പ്രതികരണവും ഇങ്ങനെ തന്നെ. വരാനിരിക്കുന്ന ചർച്ചകളിൽ ഇരു രാജ്യങ്ങളും പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ്.
Post Your Comments