Latest NewsKeralaNews

‘ഒന്നും ചെയ്യാൻ സമ്മതിക്കുന്നില്ല’: തനിക്കെതിരെ വേട്ടയാടലുകൾ തുടരുന്നുണ്ടെന്ന് സ്വപ്‍ന സുരേഷ്

ആദിവാസി ഭൂമി പാട്ടത്തിനെടുക്കാൻ ശ്രമിച്ചുവെന്ന പരാതിയും കമ്മീഷൻ അന്വേഷിക്കും.

തിരുവനന്തപുരം: ബ്യൂറോക്രാറ്റുകൾ ഒരു കാര്യവും ചെയ്യാൻ സമ്മതിക്കുന്നില്ലെന്ന് സ്വർണക്കടത്ത് പ്രതി സ്വപ്‌ന സുരേഷ്. തകർച്ചകൾ വരുമ്പോഴും തോറ്റ് പിന്മാറില്ലെന്നും കള്ളം കപടത്തോടെ പോവരുതെന്നും സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞു. എച്ച്ആർഡിഎസിൽ ജോലി ചെയ്യുന്നതിൻ്റെ പേരിൽ തനിക്കെതിരെ വേട്ടയാടലുകൾ തുടരുന്നുണ്ടെന്നും സ്വപ്ന സുരേഷ് പറഞ്ഞു.

എന്നാൽ, സ്വപ്ന സുരേഷ് ജോലിയിൽ പ്രവേശിച്ച സന്നദ്ധ സംഘടനയായ എച്ച്ആർഡിഎസിനെതിരെ സംസ്ഥാന പട്ടികജാതി- പട്ടികവർ‌​ഗ കമ്മീഷൻ കേസെടുത്തിരുന്നു. അട്ടപ്പാടിയിൽ ആദിവാസി കുടുംബങ്ങൾക്ക് വാസയോഗ്യമല്ലാത്ത വീട് നിർമ്മിച്ചുവെന്ന പരാതിയിലാണ് കേസ് എടുത്തത്. ആദിവാസി ഭൂമി പാട്ടത്തിനെടുക്കാൻ ശ്രമിച്ചുവെന്ന പരാതിയും കമ്മീഷൻ അന്വേഷിക്കും. എച്ച്ആർഡിഎസിനെക്കുറിച്ചുള്ള പരാതികളിൽ ജില്ല കളക്ടർ, എസ്.പി എന്നിവരോട് റിപ്പോർട്ട് സമർപ്പിക്കാനും കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്.

Read Also: റഷ്യക്കെതിരെ ന്യൂസിലാന്‍ഡ് : പുടിന്‍ ഉള്‍പ്പെടെ നൂറോളം നേതാക്കള്‍ക്കെതിരെ ഉപരോധം

എച്ച്ആർഡിഎസിൽ താൻ ജോലിയിൽ പ്രവേശിച്ചതിനെതിരെയുള്ള വിവാദങ്ങൾക്ക് പിന്നിൽ ശിവശങ്കർ ആണെന്ന് നൂറുശതമാനവും ഉറപ്പുണ്ടെന്നും ഭയങ്കരമായ രീതിയിൽ തന്നെ ആക്രമിക്കാൻ ഉള്ള ശ്രമം നടത്തുന്നുവെന്നും സ്വപ്‌ന മുൻപ് പറഞ്ഞിരുന്നു. ‘വിവാദങ്ങളിൽ ഒരുപാട് ദുഖം ഉണ്ട്. ആദ്യം പുസ്തകം എഴുതി ദ്രോഹിച്ചു. അതും പോരാതെയാണ് ഇപ്പോഴത്തെ ആക്രമണം‌. ബിജെപിയുമായോ ആർ എസ് എസ്സുമായോ ഒരു ബന്ധവും ഇല്ല. ഒരു രാഷ്ട്രീയ പാർട്ടിയെയും പറ്റിയും അറിയില്ല. മാധ്യമങ്ങളെ കാണുന്നത് പതിവ്രത ചമയാനല്ല. കുടുംബത്തെ നോക്കാൻ ജോലി അത്യാവശ്യം ആണ്.’- സ്വപ്ന സുരേഷ് ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button