ThiruvananthapuramKeralaNattuvarthaLatest NewsNews

ജനങ്ങളെ കുടിയൊഴിപ്പിക്കാൻ പിണറായി വിജയൻ സർക്കാരിനെ അനുവദിക്കില്ല: കെ.സുരേന്ദ്രൻ

കേരളത്തിൽ കെ-റെയിലിൻ്റെ പേരിൽ ജനങ്ങളെ കുടിയൊഴിപ്പിക്കാൻ അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആലപ്പുഴയിൽ പറഞ്ഞു. ജനവിരുദ്ധ പദ്ധതി നടപ്പിലാക്കാനുള്ള സംസ്ഥാന സർക്കാരിൻ്റെ നീക്കത്തിനെതിരെ ബിജെപി സിൽവർലൈൻ വിരുദ്ധ സമരം ശക്തമാക്കുമെന്നും ആലപ്പുഴയിൽ നടന്ന സംസ്ഥാന ഭാരവാഹിയോഗത്തിൽ അദ്ധ്യക്ഷത വഹിക്കവെ അദ്ദേഹം പറഞ്ഞു. കെ റെയിൽ സംസ്ഥാനത്തിന് ഇപ്പോൾ ആവശ്യമില്ലാത്ത പദ്ധതിയാണ്. ഇതിന്റെ പേരിൽ കോടികൾ തട്ടിയെടുക്കുകയാണ് സംസ്ഥാന സർക്കാരിനെയും സിപിഎമ്മിന്റെയും ലക്ഷ്യം. കെ റെയിലിന് എതിരായി ജില്ലാ പ്രസിഡൻ്റുമാരുടെ നേതൃത്വത്തിലുള്ള പദയാത്ര ഈ മാസം തന്നെ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മലപ്പുറം കവന്നൂരിൽ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട പെൺകുട്ടിയെ സന്ദർശിക്കാൻ ജില്ലയിലെ വനിതാ ജനപ്രതിനിധിമാർ പോലും എത്താതിരുന്നത് ഞെട്ടിക്കുന്നതാണെന്നും സുരേന്ദ്രൻ പറഞ്ഞു. കാവന്നൂരിൽ പീഡിപ്പിക്കപ്പെട്ട ഇരയ്ക്ക് വേണ്ടി ഒന്നും മിണ്ടാത്ത വനിതാപ്രവർത്തകർക്ക് വനിതാദിനം ആഘോഷിക്കാൻ എന്ത് അവകാശമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു.
കേരളത്തിലെ ആഭ്യന്തരവകുപ്പ് ദയനീയമായി പരാജയപ്പെട്ടു. കൊട്ടേഷൻ -ലഹരി മാഫിയ സംസ്ഥാനത്ത് അഴിഞ്ഞാടുകയാണ്. ക്രിമിനലുകൾക്കെല്ലാം രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പൊലീസ് നിഷ്ക്രിയമാണ്. ഔദ്യോഗിക പ്രതിപക്ഷത്തിന് ഇത്തരം കാര്യത്തിലൊന്നും ഒരു താത്പര്യവുമില്ലെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button