UAELatest NewsNewsInternationalGulf

റമദാൻ 2022: ഷാർജയിൽ ജോലി സമയം കുറച്ചു

ഷാർജ: റമദാൻ 2020 നോട് അനുബന്ധിച്ച് ഷാർജയിൽ ജോലി സമയം കുറച്ചു. ഈ മാസത്തെ ഔദ്യോഗിക ജോലി സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2.30 വരെ ആയിരിക്കും. ഷാർജയിലെ ഹ്യൂമൻ റിസോഴ്സസ് ഡിപ്പാർട്ട്മെന്റാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

Read Also: സ്ത്രീധനം വാങ്ങുന്നവരെയും നൽകുന്നവരെയും കുടുക്കാൻ ഒരു വെബ് പോർട്ടൽ: ഇത് വനിതാ ദിനത്തിലെ സർക്കാരിന്റെ സമ്മാനം

ഷിഫ്റ്റിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് അതിനനുസരിച്ച് ജോലി സമയം നിർണ്ണയിക്കാനാകും. അതേസമയം, റമദാൻ മാസത്തിൽ യുഎഇയിലെ പൊതുമേഖലയിലെ തൊഴിൽസമയം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സർക്കാർ ഓഫീസുകൾ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെയാണ് പ്രവർത്തിക്കുക. വെള്ളിയാഴ്ചകളിൽ രാവിലെ ഒമ്പത് മണി മുതൽ ഉച്ചയ്ക്ക് 12 വരെയാണ് പ്രവൃത്തി സമയം.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷവും ശനി, ഞായർ ദിവസങ്ങളിലും പൂർണമായും അവധിയായിരിക്കും. വാരാന്ത്യ അവധി മാറിയ ശേഷമുള്ള യുഎഇയിലെ ആദ്യ റമദാനാണ് ഇത്. വെള്ളിയാഴ്ചകൾ തൊഴിൽ ദിനമാക്കുന്ന ആദ്യ റമദാൻ കൂടിയാണിത്. ഷാർജയിൽ വെള്ളിയാഴ്ച മുതൽ ഞായർ വരെ പൂർണ അവധിയായിരിക്കും.

Read Also: സ്ത്രീകള്‍ ബുര്‍ഖയും ഹിജാബും ധരിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യം, അവരുടെ അവകാശം സംരക്ഷിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button