KeralaLatest NewsIndiaNews

‘തിരഞ്ഞെടുപ്പ് ഫലം ഒന്ന് വന്നു നോക്കട്ടെ’, മമ്മൂട്ടി സ്റ്റൈലിൽ പ്രതികരിച്ച് പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ഫലത്തേക്കുറിച്ച് ചോദിച്ചവരോട് മമ്മൂട്ടി സ്റ്റൈലിൽ മറുപടി പറഞ്ഞ് കോൺഗ്രസ്‌ നേതാവ് പ്രിയങ്ക ഗാന്ധി. നല്ല കഠിനാധ്വാനം ചെയ്തിട്ടുണ്ട്, യഥാർത്ഥ ഫലം ഒന്ന് വന്നു നോക്കട്ടെ എന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ മറുപടി.

Also Read:ദിവസം രണ്ടു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കഴിയ്ക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!

എന്നാൽ, കോൺഗ്രസിന് വെല്ലുവിളിയുമായിട്ടാണ് ഇന്നലെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തു വന്നത്. ഹിന്ദി ഹൃദയഭൂമിയായ ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് തുടര്‍ഭരണമുണ്ടാകുമെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്. മണിപ്പൂരിലും ഉത്തരാഖണ്ഡിലും ബിജെപിക്ക് വിജയം പ്രവചിക്കുന്ന സര്‍വേകള്‍ ഗോവയില്‍ തൂക്കുസഭയാകുമെന്നും പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി മുന്നേറുമെന്നും ഫലങ്ങൾ സൂചിപ്പിക്കുന്നു.

അതേസമയം, ഈ തിരഞ്ഞെടുപ്പ് ഇന്ത്യയിലെ കോൺഗ്രസിന്റെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്ന ഒന്നാണ്. വലിയ പരാജങ്ങളെ തുടർന്ന് നാമാവശേഷമാകാൻ പോകുന്ന ഒരു പാർട്ടിയായി നിലവിൽ കോൺഗ്രസ് മാറിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button