ആരോഗ്യദായകമായ ഭക്ഷണമാണ് ഓട്‌സ്. ഇതുകൊണ്ട് പല വിഭവങ്ങളും തയ്യാറാക്കാം. ഇഡലി, ദോശ എന്നിവയ്ക്കു പുറമെ ഓട്‌സ് കൊണ്ട് റൊട്ടിയും ഉണ്ടാക്കാം. പച്ചക്കറികളും ഓട്‌സും ചേര്‍ത്ത് ഓട്‌സ് വെജിറ്റബിള്‍ റൊട്ടി തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.
ചേരുവകൾ
ഗോതമ്പുപൊടി- 1 കപ്പ്
ഓട്‌സ് പൊടിച്ചത്- മുക്കാല്‍ കപ്പ്
കടലമാവ്- അര കപ്പ്
കാരറ്റ് (ഗ്രേറ്റ് ചെയ്തത്)- 1 കപ്പ്
സവാള അരിഞ്ഞത്- 1
പച്ചമുളക് അരച്ചത്- 1 ടീസ്പൂണ്‍
മല്ലിപ്പൊടി- ഒന്നര ടീസ്പൂണ്‍
ജീരകപ്പൊടി- അര ടീസ്പൂണ്‍
മുളകുപൊടി- അര ടീസ്പൂണ്‍
തൈര്- കാല്‍ കപ്പ്
മല്ലിയില
ഉപ്പ്
എണ്ണ
വെള്ളം
Read Also : ഇന്ന് ലോക വനിതാ ദിനം: പെൺ ചിന്തകളിലേക്കും നേട്ടങ്ങളിലേക്കും ശ്രദ്ധ തുറന്നുവെച്ച ദിനം
തയ്യാറാക്കുന്ന വിധം
ആദ്യം എല്ലാ ചേരുവകളും കൂട്ടി നല്ലപോലെ കുഴച്ച് മൃദുവാക്കുക. ഇത് 10 മിനിറ്റ് വയ്ക്കുക. ശേഷം വീതം എടുത്ത് ഉരുളകളാക്കി ചപ്പാത്തി പോലെ പരത്തുക.
ഒരു തവയില്‍ അല്‍പം എണ്ണ പുരട്ടി ഇരു വശങ്ങളും മറിച്ചിട്ട് ചുട്ടെടുക്കുക. ഓട്‌സ് വെജിറ്റബിള്‍ റൊട്ടി തയ്യാർ.
Post Your Comments