മസ്‌കത്ത്: ലൈസൻസ് ഇല്ലാതെ ലോഹ അവശിഷ്ടങ്ങൾ ശേഖരിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി മസ്‌കത്ത്. ലോഹ അവശിഷ്ടങ്ങൾ, വ്യാവസായിക അവശിഷ്ടങ്ങൾ എന്നിവ ശേഖരിക്കുന്നതും അവ ഉപയോഗപ്പെടുത്തുന്നതുമായ പ്രവർത്തികൾക്ക് വ്യവസ്ഥ ഏർപ്പെടുത്തിക്കൊണ്ട് മസ്‌കത്ത് ഗവർണർ സയ്യിദ് സൗദ് ബിൻ ഹിലാൽ ബിൻ ഹമദ് അൽ ബുസൈദി പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
മസ്‌കത്ത് ഗവർണറേറ്റിലെ ഇൻഡസ്ട്രിയൽ മേഖലകളിൽ നിന്ന് ലോഹ അവശിഷ്ടങ്ങൾ, വ്യാവസായിക അവശിഷ്ടങ്ങൾ എന്നിവ ശേഖരിക്കുന്നതിന് ഇനി മുതൽ അനുമതിയുണ്ടാകുക അധികൃതരിൽ നിന്ന് ലൈസൻസ് നേടിയിട്ടുള്ളവർക്ക് മാത്രമായിരിക്കുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. വ്യാവസായിക മേഖലകൾക്ക് പുറത്തോ, പാർപ്പിട മേഖലകളിൽ നിന്നോ അവശിഷ്ടങ്ങൾ ശേഖരിക്കുന്നതിന് ഇവർക്ക് അനുമതി നൽകില്ല. സ്രോതസ്സിനെക്കുറിച്ച് അറിവില്ലാതെ ലഭിക്കുന്ന ലോഹ, വ്യാവസായിക അവശിഷ്ടങ്ങൾ ശേഖരിക്കുന്നത് കുറ്റകൃത്യമായി കണക്കാക്കുമെന്നും നിയമലംഘനം നടത്തുന്നവർക്ക് പിഴ ചുമത്തുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Post Your Comments