മലപ്പുറം: കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതി പീഡനക്കേസിൽ അറസ്റ്റിൽ. കൊളത്തൂർ ഓണപ്പുട സ്വദേശി മുഹമ്മദ് ഷഫീഖാണ് (25) പിടിയിലായത്.
മലപ്പുറം വനിത പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ആണ് യുവാവ് അറസ്റ്റിലായത്. വലമ്പൂർ സ്വദേശിനി നൽകിയ പരാതിയിലാണ് കേസ്.
Read Also : ബസ്സിൽ വന്നിറങ്ങി മോഷണങ്ങൾ സ്ഥിരമാക്കി, ലക്ഷ്യം ക്ഷേത്രങ്ങൾ: സതീഷ് എന്ന റഫീഖ് പിടിയിൽ
അതേസമയം, കഴിഞ്ഞ ജൂൺ 21-ന് കോഴിക്കോട് വിമാനത്താവളത്തിൽ ഇയാളിൽ നിന്ന് എയർ കസ്റ്റംസ് ഇന്റലിജൻസ് 1.11 കോടിയുടെ സ്വർണം പിടികൂടിയിരുന്നു. ഈ സ്വർണം തട്ടിയെടുക്കാനെത്തിയ സംഘം രാമനാട്ടുകരയിൽ വാഹനാപകടത്തിൽപ്പെടുകയും അഞ്ചുപേർ മരിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ, ഷഫീഖ് കുറച്ച് കാലം ജയിലിലായിരുന്നു.
Post Your Comments