കുവൈത്ത് സിറ്റി: കോവിഡ് വൈറസ് വ്യാപനത്തിന്റെ സമയത്ത് പ്രവൃത്തി സമയത്തിൽ നൽകിയ ഇളവ് റദ്ദാക്കി കുവൈത്ത് ആരോഗ്യ മന്ത്രാലയം. ഈ മാസം 13 മുതൽ സാധാരണ സമയം അനുസരിച്ച് ജോലിക്കെത്തണമെന്നും ആർക്കും ഇനി മുതൽ ഇളവ് നൽകില്ലെന്നും ആരോഗ്യ മന്ത്രാലയം വിശദമാക്കി.
രാവിലെ 100% ജീവനക്കാരും ജോലിക്ക് നേരിട്ടു ഹാജരാകണം. അനുയോജ്യമായ സമയത്ത് ജോലി ചെയ്യാൻ അനുവദിച്ചിരുന്നതും അധികൃതർ റദ്ദാക്കി. അതേസമയം, ജോലിക്കെത്തുന്നവർക്ക് വിരലടയാള ഹാജരും നിർബന്ധമാക്കും. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. കോവിഡിന് മുൻപുണ്ടായിരുന്നതു പോലെയായിരിക്കും ജോലി ആരംഭിക്കുന്നതും അവസാനിക്കുന്നതെന്നും ഏഴു മണിക്കൂറായിരിക്കും പ്രവൃത്തി സമയമെന്നും അധികൃതർ വ്യക്തമാക്കി.
Post Your Comments