Latest NewsKeralaNews

അമ്മയുടെ അവിഹിതബന്ധം കണ്ടു, കാമുകന്‍ തല്ലി മുഖത്തെ 3,4 എല്ലുകള്‍ പൊട്ടി: യുവാവിന്റെ കുറിപ്പ്

അവരെ പേടിച്ചട്ട അവള്‍ റൂമില്‍ നിന്ന് ഇറങ്ങില്ല, ടോയ്‌ലെറ്റില്‍ നിന്നും വെള്ളം കുടിച്ച് അവിടെ ഇരുന്നു

ഇന്ന് ലോകം വനിതാ ദിനം ആഘോഷിക്കുകയാണ്. അതിജീവനത്തിന്റെ പാതയിൽ നിന്നുകൊണ്ട് തങ്ങൾ നേരിട്ട വെല്ലുവിളികൾ പല സ്ത്രീകളും സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. എന്നാൽ, ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ഒരു യുവാവിന്റെ കുറിപ്പ് ആണ്. വൈഷ്ണവി എംഎസ് എന്ന യുവതിയുടെ ഭര്‍ത്താവ് ആണ് സ്വന്തം അമ്മയില്‍ നിന്നും ഭാര്യക്കേറ്റ ദുരവസ്ഥയെക്കുറിച്ച്‌ പങ്കുവച്ചുകൊണ്ട് എത്തിയിരിക്കുന്നത്.

ഇപ്പോഴും ഇവിടത്തെ വനിതകള്‍ക്ക് നിയമത്തിന്റെ ഭാഗത്തു നിന്ന് ഒരു സേഫ്റ്റി ഇല്ല എന്നുള്ളതിന്റെ ജീവിച്ചിരിക്കുന്ന സ്മാരകം ആണ് എന്റെ ഭാര്യയെന്ന്‌ കുറിപ്പില്‍ പറയുന്നു

read also: പഠനയാത്രകൾക്കും വിനോദയാത്രകൾക്കും അനുമതി: മന്ത്രി ഡോ. ആർ ബിന്ദു

കുറിപ്പ് പൂർണ രൂപം

‘നാളെ വനിതാ ദിനം… പക്ഷെ ഇപ്പോഴും ഇവിടത്തെ വനിതകള്‍ക്ക് നിയമത്തിന്റെ ഭാഗത്തു നിന്ന് ഒരു സേഫ്റ്റി ഇല്ല എന്നുള്ളതിന്റെ ജീവിച്ചിരിക്കുന്ന സ്മാരകം ആണ് എന്റെ ഭാര്യ …. എന്റെ അമ്മയുടെ കാമുകന്‍ തല്ലിയതാണ്…അവിഹിത ബന്ധം അറിഞ്ഞുന്ന് കണ്ടപ്പോള്‍ എന്റെ ഭാര്യയെയും എന്നെയും കൊല്ലാന്‍ ശ്രെമിച്ചത്… ഇതവളുടെ പ്രൊഫൈല്‍ ആണ് അവള്‍ക്ക് വേണ്ടി ഞാന്‍ നിങ്ങളെ എല്ലാം അറിയിക്കുന്നു….മുഖത്തെ 3,4 എല്ലുകള്‍ പൊട്ടി… ശ്വാസം പോലും മര്യാദക് വലിക്കാനോ, മര്യാദക്ക് ഭക്ഷണം കഴിക്കാനോ പറ്റാതെ വേദന കൊണ്ട് പുളയുകയാണവള്‍…. എന്നാല്‍ ഇതൊക്കെ ചെയ്ത ആള്‍ ഇപ്പോഴും സ്വതന്ദ്രന്‍ ആയി നടക്കുന്നു…. കാരണം ആള്‍ വലിയ ബിജെപി കാരന…. ഹിന്ദു ഐക്യ വേദിയുടെ സംസ്ഥാന സെക്രട്ടറി ആയിരുന്നു….

അതുകൊണ്ട് തന്നെ ഇനി അവള്‍ക് നീതി കിട്ടണേല്‍ നിങ്ങള്‍ എല്ലാരും സഹായിക്കണം…. വിവാഹം കഴിഞ്ഞ് 6 മാസത്തിനിടയില്‍ 2ആം തവണ ആണ് അവള്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റാക്കുന്നത്… ഒരു ആഴ്ചയോളം പട്ടിണികിട്ടു വൈകിട്ട് ഞാന്‍ വരുമ്ബോള്‍ മാത്രം ആനവള്‍ ഭക്ഷണം കഴിക്കുന്നത് (എന്റെ അമ്മ എല്ലാ ഭക്ഷണം ഉണ്ടാക്കി റൂമില്‍ കേറ്റി പൂട്ടി വെക്കുകയാര്‍ന്നു അവരെ പേടിച്ചട്ട അവള്‍ റൂമില്‍ നിന്ന് ഇറങ്ങില്ല ടോയ്‌ലെറ്റില്‍ നിന്നും വെള്ളം കുടിച് അവിടെ ഇരുന്നു… ഞാന്‍ നിസ്സഹായന്‍ ആരുന്നു )ഡിസംബര്‍ 12 ആം തിയതി എന്റെ അമ്മയും അവരുടെ ആങ്ങളയും ചേര്‍ന്ന് അവളെ പട്ടിക കോല്‍ വെച്ച്‌ തല്ലി…. ഈ 6 മാസത്തിനിടെ അവള്‍ സമാദാനം സന്തോഷം എന്താണെന് അറിഞ്ഞട്ടില്ല…. ഇപ്പോള്‍ നിങ്ങള്‍ ചോദിക്കും എന്ദ് ഭര്‍ത്താവ് ആടോ താന്‍ എന്ന്…… എനിക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല കാരണം തല്ലാണ്ട് തന്നെ തല്ലി എന്ന് പറഞ് ശാരീരിക പീഡനം നടത്തി ഒരുപാട് തല്ലി എന്നൊക്കെ പറഞ് അവര്‍ കേസ് കൊടുത്തേക്കുകയാണ് വനിതാ സെല്ലില്‍ …. ഞാന്‍ തല്ലിലേലും അവര്‍ അങ്ങനെ വരുത്തി തീര്‍ക്കും… ഞാന്‍ നിസ്സഹായ അവസ്ഥയില്‍ ആണ്… നിങ്ങള്‍ക് മാത്രെ ഇനി അവള്‍ക് നീതി വാങ്ങി കൊടുക്കാന്‍ സാധിക്കു … എന്നെ കൊണ്ട് വിളിക്കാന്‍ പറ്റുന്ന എല്ലാരേം ഞാന്‍ വിളിച്ചു… … പക്ഷെ ആരെയൊക്കെ വിളിച്ചട്ടും ഉപകാരം ഉണ്ടായില്ല… മീഡിയയില്‍ വന്നാല്‍ മാത്ര ഇനി അവള്‍ക്ക് നീതി കിട്ടോളൂ… അതിനാല്‍ ആണ് ഞാന്‍ ഈ പോസ്റ്റ്‌ ഇവിടെ ഇടുന്നത്.. ഇന്നലെ രാത്രി 9.30 നടന്നതാണ് ഈ സംഭവം ഇത്രോം നേരം ആയിട്ടും അയാള്‍ സ്വാതന്ദ്രന്‍ ആയി നടക്കുകയാണ്… ‘

shortlink

Related Articles

Post Your Comments

Related Articles


Back to top button