മുംബൈ: കുഴഞ്ഞുവീണ ഡ്രൈവറെ രക്ഷിക്കാൻ ബസോടിച്ച് ആശുപത്രിയിലേക്ക് പോയ യുവതിയുടെ ധീരത, വനിതാ ദിനത്തിൽ പരസ്യ രൂപത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ചെറിയ കാറുകൾ മാത്രം ഓടിച്ച് പരിചയമുള്ള യുവതി, ബസ് ഡ്രൈവറുടെ ജീവൻ രക്ഷിക്കാൻ ആദ്യമായി മിനി ബസ് ഓടിച്ച യഥാർത്ഥ സംഭവമാണ് പരസ്യത്തിലുള്ളത്.
ഇക്കഴിഞ്ഞ ജനുവരി ഏഴിനാണ് സംഭവം നടന്നത്. പൂണെയിലേക്ക് യാത്ര പോയ 20 അംഗ സ്ത്രീ സംഘത്തിൽ ഒരാളായിരുന്നു യോഗിത സതാവ്. ഇവർ സഞ്ചരിച്ച മിനി ബസിന്റെ ഡ്രൈവർ വണ്ടിയോടിക്കുന്നതിനിടെ കുഴഞ്ഞുവീണു. തുടർന്ന്, ധൈര്യപൂർവ്വം ബസ് ഓടിച്ച് ഡ്രൈവറെ ആശുപത്രിയിലെത്തിക്കാൻ യോഗിത തീരുമാനിക്കുകയായിരുന്നു.
റഷ്യ ഉക്രൈൻ സമാധാന ചർച്ചയിൽ പങ്കെടുത്ത ഉക്രൈൻ പൗരനെ ചാരവൃത്തി ആരോപിച്ച് വെടിവെച്ച് കൊന്നു
മറ്റ് യാത്രക്കാർ പരിഭ്രാന്തരായി സഹായത്തിന് മറ്റുള്ളവരെ വിളിക്കാൻ ശ്രമിച്ചപ്പോൾ യോഗിത ചുമതലയേറ്റെടുത്ത് വാഹനമോടിക്കുകയായിരുന്നു. യോജിതയുടെ സമയോചിതമായ ഇടപെടൽ മൂലമാണ് ഡ്രൈവർക്ക് ജീവൻ തിരികെ കിട്ടിയത്.
യോഗിതയുടെ അസാധാരണമായ ധീരത പുറത്തുവന്നതോടെ ഇക്കാര്യം ചർച്ചയാകുകയാണ്. അധികംപേരുടെ ശ്രദ്ധ പിടിച്ചുപറ്റാതെ പോയ ഈ സംഭവം വനിതാ ദിനം പ്രമാണിച്ച് കോടക് ജനറൽ ഇൻഷുറൻസിന്‍റെ പരസ്യ ചിത്രത്തിലൂടെ പുറത്തുവന്നതോടെ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയായിരുന്നു.
Post Your Comments