തൊടുപുഴ: സോഷ്യൽമീഡിയ വഴി സൗഹൃദം സ്ഥാപിച്ചശേഷം ലോട്ടറി അടിച്ചെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയുടെ പക്കല്‍ നിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഇടുക്കി തൂക്കുപാലം സ്വദേശിനിയ്ക്കാണ് പണം നഷ്ടമായത്. ലണ്ടനില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍ എന്ന് പറഞ്ഞാണ് വീട്ടമ്മയെ പരിചയപ്പെട്ടത്.
വീട്ടമ്മയ്ക്ക് ഒരു കോടിയോളം രൂപ ലോട്ടറി അടിച്ചെന്നും നികുതി, കസ്റ്റംസ് ക്ലയറന്‍സ് തുടങ്ങിയ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ രണ്ടര ലക്ഷം രൂപ നല്‍കണമെന്നുമായിരുന്നു ‘വ്യാജഡോക്ടര്‍’ അറിയിച്ചത്. ഇതിനായി അക്കൗണ്ട് വിവരങ്ങളും ഡോക്ടർ കൈമാറി. വീട്ടമ്മയും സഹോദരനും കൂടിയാണ് പണം നല്‍കിയത്.
Read Also : നിയമസഭ തിരഞ്ഞെടുപ്പ് ക്ലൈമാക്സിലേക്ക്: വിചിത്രമായ 5 വസ്തുതകൾ
ഇതിന് പിന്നാലെ, സമ്മാനത്തുകയ്ക്കുള്ള കറന്‍സി നോട്ടുകള്‍ ഡല്‍ഹി കസ്റ്റംസ് ഹൗസില്‍ പാര്‍സലായി എത്തിയിട്ടുണ്ടെന്ന് അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് വീട്ടമ്മയും സഹോദരനും വിമാനമാര്‍ഗം ഡല്‍ഹിയിലുമെത്തി. അപ്പോഴാണ് തട്ടിപ്പിനിരയായെന്ന് മനസിലായത്.
നാലു മാസം മുന്‍പാണ് സംഭവം നടന്നതെങ്കിലും കഴിഞ്ഞദിവസമാണ് ഇടുക്കി സൈബര്‍ പൊലീസില്‍ പരാതി നല്‍കിയത്. തട്ടിപ്പിന് ഉപയോഗിച്ച അക്കൗണ്ട് മരവിപ്പിച്ചിട്ടുണ്ട്. അന്വേഷണത്തില്‍ തട്ടിപ്പ് സംഘം കൊല്‍ക്കത്തയിലെ ബാങ്ക് ശാഖയിലെ അക്കൗണ്ട് വിവരങ്ങളാണ് നല്‍കിയതെന്ന് കണ്ടെത്തി. കൊല്‍ക്കത്ത കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍ സംഘമാണ് തട്ടിപ്പിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
Post Your Comments