കണ്ണൂർ: കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് കൂടുതൽ ആളുകൾ വന്നു ചേരുന്നതായി കോടിയേരി ബാലകൃഷ്ണൻ. സിപിഐഎം സംസ്ഥാന സമ്മേളനത്തിന് ശേഷമുള്ള അറിയിപ്പിലാണ് സംസ്ഥാന സെക്രട്ടറിയുടെ വെളിപ്പെടുത്തൽ. പാര്‍ട്ടിയുടെ ചരിത്രത്തില്‍ പുതിയ നാഴികക്കല്ല് സൃഷ്‌ടിച്ചാണ് ഇത്തവണത്തെ പാര്‍ട്ടി സംസ്ഥാന സമ്മേളനം എറണാകുളത്ത് സമാപിച്ചതെന്ന് കോടിയേരി പറഞ്ഞു.
‘കഴിഞ്ഞ സംസ്ഥാന സമ്മേളനങ്ങളില്‍നിന്ന് വ്യത്യസ്‌തമായി ഈ സമ്മേളനത്തിന്റെ സവിശേഷത നവകേരളം രൂപപ്പെടുത്തുന്നതിനുള്ള പാര്‍ട്ടി കാഴ്‌ചപ്പാട് അവതരിപ്പിച്ചു എന്നതാണ്. 1956നു ശേഷം ആദ്യമായാണ് ഇത്തരമൊരു വികസന കാഴ്‌ചപ്പാട് പാര്‍ട്ടി സമ്മേളനം ചര്‍ച്ച ചെയ്‌ത് അംഗീകരിക്കുന്നത്. വിവിധ പ്രശ്നങ്ങളെ സംബന്ധിച്ച 19 പ്രമേയവും സംസ്ഥാന സമ്മേളനം അംഗീകരിക്കുകയുണ്ടായി’, അദ്ദേഹം വ്യക്തമാക്കി.
‘മറ്റു പാര്‍ട്ടികളില്‍പ്പെട്ട നേതാക്കളും അനുഭാവികളും സിപിഐ എമ്മിലേക്ക് വന്നുകൊണ്ടിരിക്കുന്ന സ്ഥിതിയാണ് സമ്മേളനത്തിൽ ഉള്ളത്. പാര്‍ട്ടിയുടെ സംഘടനാ സംവിധാനവും കേഡര്‍മാരുടെ എണ്ണവും വര്‍ധിച്ചുവരുന്ന സ്ഥിതിയാണ്. പാര്‍ട്ടി മെമ്പര്‍ഷിപ്പില്‍ 60,749 അംഗങ്ങളുടെ വര്‍ധനയും ബ്രാഞ്ചുകളുടെ കാര്യത്തിലുള്ള 3682 എണ്ണത്തിന്റെ വര്‍ധനയും ഇതാണ് വ്യക്തമാക്കുന്നത്. ഈ വളര്‍ച്ചയ്‌ക്കനുസരിച്ച് ലോക്കല്‍ കമ്മിറ്റികളുടെ കാര്യത്തില്‍ 121 എണ്ണത്തിന്റെ വര്‍ധനയുണ്ടായി’, കോടിയേരി കൂട്ടിച്ചേർത്തു.
Post Your Comments