കീവ്: ഉക്രൈൻ സമാധാന ചർച്ചക്കാരനെ, റഷ്യൻ ചാരനാണെന്ന് സംശയിച്ചതിനെ തുടർന്ന് വധിച്ചതായി റിപ്പോർട്ട്. റഷ്യയുമായുള്ള സമാധാന ചർച്ചകളുടെ ആദ്യ റൗണ്ടിൽ ഉക്രൈന്റെ ചർച്ചാ സംഘത്തിലെ അംഗമായ ഡെനിസ് കിരീവ് (45) ആണ് കൊല്ലപ്പെട്ടത്. രാജ്യത്തെ പ്രതിരോധിക്കാനുള്ള ഓപ്പറേഷനിലാണ് ഡെനിസ് കൊല്ലപ്പെട്ടതെന്നും അദ്ദേഹത്തെ ഹീറോയായി കാണുമെന്നു ഉക്രൈൻ പ്രതിരോധ മന്ത്രാലയം പറഞ്ഞു.
എന്നാൽ, രാജ്യദ്രോഹക്കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്യാനുള്ള നീക്കത്തെ പ്രതിരോധിച്ച ഡെനിസിനെ ഉക്രൈൻ സുരക്ഷാ സേവകർ കൊലപ്പെടുത്തുകയായിരുന്നു എന്ന് ചില എംപിമാർ അവകാശപ്പെട്ടു.
‘ചർച്ചകൾ നടത്തുന്ന ഡെനിസ് കിരീവ് എന്ന ഉക്രൈൻ പ്രതിനിധി സംഘത്തിലെ ഒരു അംഗത്തെ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് സെക്യൂരിറ്റി സർവീസ് വെടിവച്ചു കൊന്നു. കഴിഞ്ഞ ആഴ്ച റഷ്യയുമായുള്ള സംഘർഷ ചർച്ചകളിൽ ഡെനിസ് സന്നിഹിതനായിരുന്നു’, ഉക്രൈൻ എംപി ഒലെക്സി ഹോഞ്ചരെങ്കോ തന്റെ ടെലിഗ്രാം ചാനലിൽ വ്യക്തമാക്കി .
Post Your Comments