ന്യൂഡൽഹി: ഉക്രൈൻ – റഷ്യ യുദ്ധത്തിനെ തുടർന്ന് ഉക്രൈനിൽ കുടുങ്ങിയ മകൾ, ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി നാട്ടിലെത്തിയതിന്റെ സന്തോഷത്തിൽ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി പിതാവ്. അങ്കിത താക്കൂർ എന്ന വിദ്യാർത്ഥിനിയുടെ കുടുംബമാണ് സർക്കാരിന്റെ ദുരിതാശ്വാസ നിധികളിലേക്ക് സംഭാവന നൽകിയത്. അങ്കിത തിങ്കളാഴ്ചയാണ് വീട്ടിൽ തിരിച്ചെത്തിയത്. പ്രധാനമന്ത്രിയുടെ പരിചരണ ഫണ്ടിലേക്ക് 21000 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11000 രൂപയുമാണ് അങ്കിതയുടെ കുടുംബം സംഭാവന ചെയ്തത്.
Also Read:വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് നഷ്ടപരിഹാരത്തുക കൈക്കലാക്കുന്നവര്‍ക്കെതിരെ നടപടി: സുപ്രീം കോടതി
ഉക്രൈനിലെ റഷ്യൻ അധിനിവേശത്തെ തുടർന്ന്, മറ്റനേകം പേരെ പോലെ തന്നെ അങ്കിതയ്ക്കും പഠനം ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങേണ്ടി വരികയായിരുന്നു. ഹമീർപൂർ ജില്ലയിലെ അമ്രോഹ് സ്വദേശിയാണ് അങ്കിത. പിതാവ് ജെബി സിംഗ് ആയുർവേദ ആരോഗ്യ കേന്ദ്രമായ ജലെഡിയിലെ ഡോക്ടറാണ്. യുദ്ധഭൂമിയായ ഉക്രൈനിൽ നിന്ന് കുഴപ്പങ്ങളൊന്നുമില്ലാതെ തിരിച്ചെത്തിയ സന്തോഷത്തിൽ ആണ് അങ്കിതയുടെ കുടുംബം.
അതേസമയം, ഉക്രൈൻ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ ഉക്രൈനിലെ നാല് നഗരങ്ങളില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. പൊതുജനത്തെ ഒഴിപ്പിക്കാനാണ് താല്‍ക്കാലിക വെടിനിര്‍ത്തലെന്ന് റഷ്യ അവകാശപ്പെട്ടു. മലയാളി വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുന്ന സൂമിയിലും ഖാര്‍കീവിലും ഉള്‍പ്പെടെ 4 നാരങ്ങളിലാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
Post Your Comments